നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളമെത്താത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്
കീഴരിയൂർ: നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളമെത്തിക്കാനും കുടിവെള്ള ക്ഷാമം പരിഹരിക്കാനും നടപടി സ്വീകരിക്കാത്ത കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്താഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലൻ നായർ, എം.എം.രമേശൻ, പഞ്ചായത്ത് മെമ്പർമാരായ ഇ.എം.മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, കെ.കെ.ദാസൻ, ഒ. കെ.കുമാരൻ, കെ.കെ.വിജയൻ, പി.കെ ഗോവിന്ദൻ, വി.പി.പത്മനാഭൻ നായർ എന്നിവർ പ്രസംഗിച്ചു.