500 മീറ്റര്‍ റോഡ് റിപ്പയര്‍ ചെയ്യാന്‍ ഫണ്ടില്ല; സമരത്തിനൊരുങ്ങി വടകര കുരിയാടി സ്വദേശികള്‍
വടകര: റോഡ് തകര്‍ന്ന് ഒരുവര്‍ഷത്തോളമായി ഗതാഗതം മുടങ്ങിയിട്ടും അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. വടകര കുരിയാടിയെ ദേശീയപാതയുമായും ചോറോട്, ഒന്തം റോഡ് മേല്‍പ്പാലം എന്നിവിടങ്ങളുമായും ബന്ധിപ്പിക്കുന്ന റോഡാണ് അറ്റകുറ്റപ്പണി നടത്താതെ ഒരുവര്‍ഷത്തോളമായി ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നത്.
[ad2]
റോഡിന്റെ ഒരു വളവിനോടു ചേര്‍ന്ന ഭാഗത്തെ കടല്‍ഭിത്തി തകര്‍ന്ന നിലയിലാണ്. ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടെ അത്യാവശ്യം വാഹനങ്ങള്‍ പോകുന്നുണ്ട്.
[ad1]
നഗരസഭയാണ് റോഡ് നിര്‍മ്മിച്ചത്. അറ്റകുറ്റപ്പണിക്ക് ഇതുവരെ നഗരസഭ ഫണ്ട് അനുവദിച്ചിട്ടില്ല. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കുരിയാട് ഫിഷര്‍മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ നഗരസഭാ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ റോഡിന്റെ അവസ്ഥയില്‍ പ്രതിഷേധത്തിന് സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.