ആറന്മുള കണ്ണാടി മാതൃകയില്‍ മുചുകുന്ന് കണ്ണാടി; ഇത് എന്‍.കെ.അഭിലാഷ് വര്‍ഷങ്ങളായി നടത്തിയ പരീക്ഷണങ്ങളുടെ ഫലം



മുചുകുന്ന്: ആറന്മുള കണ്ണാടിയുടെ മാതൃകയില്‍ കണ്ണാടി നിര്‍മ്മിച്ച് പ്രശസ്തനായ മുചുകുന്നിലെ എന്‍. കെ. അഭിലാഷിനെ മൂടാടി മണ്ഡലം ഓട്ട് കമ്പനി സി. യു. സി. കോണ്‍ഗ്രസ്സ് കമ്മിറ്റി ആദരിച്ചു. വര്‍ഷങ്ങളായി ആറന്മുള കണ്ണാടിയുടെ ലോഹരഹസ്യം പരീക്ഷണം നടത്തികൊണ്ടാണ് കണ്ണാടി നിര്‍മ്മിച്ചത്. മുചുകുന്ന് കണ്ണാടിയെന്നാണ് ഇത് ഇന്ന് അറിയപ്പെടുന്നത്.

ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പാറ്റെന്റ് ലഭിക്കാനുള്ള ശ്രത്തിലാണ് ഇപ്പോള്‍ അഭിലാഷ്. ഡി.സി.സി. ജനറല്‍ സെക്രട്ടറി വി. പി. ഭാസ്‌കരന്‍ ഉപഹാരസമര്‍പ്പണം നടത്തികൊണ്ട് ചടങ്ങ് ഉത്ഘാടനം ചെയ്തു. ബിജേഷ് രാമനിലയം അധ്യക്ഷം വഹിച്ചു. പ്രശസ്ത ചിത്രകാരന്‍ സജി കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

ആര്‍. നാരായണന്‍ മാസ്റ്റര്‍, നെല്ലിമടം പ്രകാശ്, കെ.സി. സജേഷ് ബാബു, കെ.ടി. മോഹന്‍ദാസ്, പി.രാഘവന്‍, മധു മങ്കൂട്ടില്‍, ബിജേഷ് ഉത്രാഠം, വി.വി.സത്യന്‍, പ്രേമ കൊന്നക്കല്‍, പി.മൊയ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു.