നാളെയ്ക്കായുള്ള വിത്ത് വിതച്ചു; ഭക്ഷ്യ സ്വയം പര്യാപ്തയിലേക്ക് നീങ്ങാൻ തിക്കോടിയും


കൊയിലാണ്ടി: നാളെയ്ക്കായുള്ള വിത്ത് വിതയ്ക്കാൻ ഒരുങ്ങി തിക്കോടി പഞ്ചായത്ത്. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ തിക്കോടി പഞ്ചായത്തു തല ഉദ്ഘാടനം നടന്നു.

പതിനൊന്നാം വാർഡ് രായരോത് പറമ്പിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ അധ്യക്ഷത വഹിച്ചു.

തിക്കോടി മേലടി ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്, തിക്കോടി പഞ്ചായത്തു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രനില സത്യൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആർ വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ പി ഷക്കീല, പഞ്ചായത്തു മെമ്പർമാരായ അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി, അബ്ദുൽ മജീദ്, ദിബിഷ, പഞ്ചായത്തു സെക്രട്ടറി രാജേഷ് ശങ്കർ, തിക്കോടി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ പി രമേശൻ, സി ഡി എസ് ചെയർപേഴ്സൻ പുഷ്പ, പി ജനാർദനൻ, ശശീന്ദ്രൻ ടി പി, മന്നത്തു മജീദ്, എം.കെ പ്രേമൻ, കൃഷ്ണൻ അമ്മണംപടി, നജീബ് തിക്കോടി, ബാബു ചെറുകുന്നുമ്മൽ എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യാണ്ടി ചടങ്ങിനു സ്വാഗതം പറയുകയും കൃഷി ഓഫീസർ സൗമ്യ നന്ദി അറിയിക്കുകയും ചെയ്തു.