”വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും” 12 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ തിരികെ കയറണം, വിദ്യാര്‍ഥികള്‍ക്ക് രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് എന്‍.ഐ.ടി


കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി കാമ്പസില്‍ രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തി ഡീന്‍. വിദ്യാര്‍ഥികള്‍ 12 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ തിരിച്ചു കയറണമെന്ന് ഡീന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കാന്റീന്‍ പ്രവര്‍ത്തനം രാത്രി 11 വരെയാക്കിയിട്ടുണ്ട്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്റീന്‍ നേരത്ത് അടക്കുന്നതെന്നാണ് വിശദീകരണം. നേരത്തെ 24 മണിക്കൂര്‍ ആയിരുന്നു കാന്റീന്‍ പ്രവര്‍ത്തനം. രാത്രി പുറത്തുപോകുന്നത് സുരക്ഷയെ ബാധിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

2020ല്‍ ഇത്തരം നിയന്ത്രണങ്ങളെല്ലാം എടുത്തു കളഞ്ഞിരുന്നു. ശേഷം, വിദ്യാര്‍ഥികള്‍ രാത്രിയുടനീളം കാമ്പസില്‍ കറങ്ങി നടക്കുന്നത് പലരും പരാതി ഉന്നയിച്ചിരുന്നു.