നിപ: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാർഡിലെത്തി രോ​ഗികളെ സന്ദർശിക്കുന്നതിന് കർശന നിയന്ത്രണം


കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോ​ഗികളെ സന്ദർശിക്കുന്നതിന് കർശന നിയന്ത്രണം. മുൻകരുതലിന്റെ ഭാ​ഗമായാണ് ആശുപത്രിയിലെ വാർഡിലെത്തി രോ​ഗികളെ സന്ദർശിക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചതെന്ന് താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.വിനോദ് അറിയിച്ചു. ആശുപത്രിയിൽ എത്തുന്നവർ മാസ്ക് ധരിക്കേണ്ടതാണ്. അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും, രോ​ഗമുണ്ടെന്ന് സംശയമുള്ളവർ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. അഡ്മിറ്റായ രോ​ഗികളെ കൂട്ടായി ആശുപത്രിയിലെത്തി കാണുന്ന സാഹചര്യമുണ്ട്. ഇത് രോ​ഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കും.

ഇപനി ബാധിച്ച് മരിച്ച തിരുവള്ളൂർ, മരുതോങ്കര സ്വദേശികൾക്ക് നിപ വെെറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇന്ന് വെെകുന്നേരം കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം വ്യക്തമാക്കിയത്.

Summary: Nipah: There is a strict restriction on visiting patients in the ward at the Koyilandy govt taluk hospital