നിപ: കൊയിലാണ്ടിയിൽ പി കെ കുഞ്ഞാലികുട്ടി പങ്കെടുക്കേണ്ടിയിരുന്ന സാദരം ’23 പരിപാടി മാറ്റിവെച്ചു
കൊയിലാണ്ടി: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലം മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന സാദരം ’23 പരിപാടി മാറ്റിവെച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി സാഹിബ് പങ്കെടുക്കുന്ന പരിപാടി മുന്നാസ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 17നായിരുന്നു നടക്കേണ്ടിയിരുന്നത്.
നിപയുടെ സാഹചര്യത്തിൽ മുസ്‌ലിം ലീഗ് പാർട്ടിയുടെ നിർദ്ദേശത്തിന്റെ ഭാഗമായും ജില്ലയിൽ പ്രഖ്യാപിച്ച നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലുമാണ് പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതെന്ന് മുസ്‌ലിം ലീഗ് കൊയിലാണ്ടി നിയോജകമണ്ഡലം അധികൃതർ അറിയിച്ചു.
Summary: Nipha muslim league’s Sadaram ’23 program postponed