സ്വാതന്ത്ര്യസമരാവേശത്തിന്റെ ഓര്‍മകളുമായി ചേമഞ്ചേരിയില്‍ ഇന്നാ സ്തൂപമില്ല


കാലത്തിന് അതിന്റെതായ കല്‍പ്പനകളുണ്ട്, കാലത്തിന്റെ ഗതിവിഗതികളിലെ അടയാളപ്പെടുത്തലുകള്‍ കാലം തന്നെ ചിലപ്പോള്‍ തച്ചുടയ്ക്കും!

അസാമാന്യ ധൈര്യത്താല്‍ കാലത്തെ അമ്പരപ്പിച്ച ചില മനുഷ്യര്‍ ജീവിച്ചിരുന്ന നാട്,അവരുടെ രണോത്സുകതയില്‍ നാട് അഭിമാനിച്ചു.

ആ രണധീരരുടെ സ്മാരണയെ ഓര്‍മ്മമാത്രമായി അവശേഷിപ്പിക്കാനും കാലത്തിന് കഴിയുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിന് കാലത്തോട് വിളിച്ചു പറയാനുള്ളതും.

വീണ്ടും ആഗസ്റ്റ് എത്തുന്നത് ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തില്‍ ചേമഞ്ചേരി എന്ന ഗ്രാമം തീക്കനലായി ജ്വലിച്ച 1942 ആഗസ്റ്റ് 19 ന്റെ ഓര്‍മ്മകളുമായാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണം ഇന്ത്യയില്‍ അവസാനിപ്പിച്ച് ഇന്ത്യയെ ജനതയ്ക്ക് സ്വാതന്ത്ര്യം നോടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം ‘ക്വിറ്റ് ഇന്ത്യാ’ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക ‘ എന്ന പ്രമേയം അംഗീകരിച്ച് പരസ്യമായി പ്രസ്താവന നടത്തി.’പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന ശക്തി മന്ത്രത്തിലൂടെ സ്വാതന്ത്ര്യത്തിനായുള്ള ബഹുജനസമരം ആരംഭിക്കാനും ഗാന്ധിജിയുടെ ആഹ്വാനമുണ്ടായി.

ബ്രിട്ടിഷുകാര്‍ എത്രയും പെട്ടെന്ന് ഇന്ത്യ വിടുക എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയിലുടനീളം വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്നും ഔദ്യോഗികമായി നടത്തിയ പരസ്യ പ്രസ്താനയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രമേയം. ഇങ്ങനെയുള്ള നിസ്സഹകരണ -നിയമലംഘന സമരാഹ്വാന മായ ക്വിറ്റ് ഇന്ത്യ പ്രമേയവും, ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കും സമരാഹ്വാനവും ഇന്ത്യാക്കാരില്‍ ദേശീയബോധവും ഐക്യവും ഊട്ടിയുറപ്പിച്ചപ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം സമര സമീപനത്തോട് പ്രതികരിച്ചത് വളരെ തീവൃമായിട്ടായിരുന്നു.

അന്നത്തെ വൈസ്രോയി ലിന്‍ലിത്‌ഗോ പ്രഭു കഠിന സ്വരത്തില്‍ ക്വിറ്റ് ഇന്ത്യ സമര പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തി മുളയിലെ നുള്ളിക്കളയാന്‍ ഭരണകൂടത്തിന് കര്‍ശന നിര്‍ദേശം നല്‍കി. 1942 ആഗസ്റ്റ് 9 ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പൂനെയിലെ ആഗഖാന്‍ കൊട്ടാരത്തില്‍ തടവിലടയ്ക്കുകയും ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമായ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗങ്ങളെ ഒന്നടങ്കം അറസ്റ്റ് ചെയ്ത് അഹ്‌മദ്‌നഗര്‍ കോട്ടയിലെ ജയിലിലേക്ക് മാറ്റിയത് കൂടാതെ ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിരോധിക്കുകയും ചെയ്തു. രാജ്യപ്രാപകമായി ആരംഭിച്ച അറസ്റ്റുകളില്‍ ബ്രിട്ടീഷ് പോലീസ് ചുമത്തിയ കുറ്റങ്ങളിലും കോടതി വിധിച്ച പിഴ തുകകള്‍ അടക്കാതെ ഒരുലക്ഷത്തോളം മനുഷ്യര്‍ ഇരുമ്പഴിക്കുള്ളിലായി. രാജ്യമെമ്പാടും കോണ്‍ഗ്രസ് നേതാക്കന്മാരും, പ്രവര്‍ത്തകരും വിവിധ തടവറയില്‍ അടയ്ക്കപ്പെട്ടു.

ഗാന്ധിജിയുടെ ഭാര്യ കസ്തൂര്‍ ബാ ഗാന്ധി,ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവ് ദേശായി എന്നിവരും തടവറയിലായി. രാജ്യത്താകമാനം ബ്രിട്ടീഷ് പട്ടാളം അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരവെ നേതൃത്വം നഷ്?ടപ്പെട്ട സ്വാതന്ത്ര്യദാഹിക ളായ ജനങ്ങള്‍ അഹിംസാത്മ കമായ നിയമലംഘനം, സത്യാ ഗ്രഹം,ജാഥകള്‍ എന്നീ സമരതന്ത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ സ്വയം സമര നേതൃത്വം ഏറ്റെടുക്കുന്ന സ്ഥിതിയിലേക്ക് സമരാന്തരീക്ഷമാകെ സ്വാഭാവികമായി രൂപപ്പെട്ടു വന്നു.

ഗാന്ധിജിയുടെ ആഹ്വാനം പോലെ തന്നെ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന രീതിയില്‍ ഒരന്തിമ സമരത്തിന് തയാറായതുപോലെ ജനങ്ങള്‍ സമരപാതയില്‍ കരളുറപ്പിച്ച് നിന്നു,അവര്‍ ഗതാഗതം സ്തംഭിപ്പിക്കുകയും, പലയിടങ്ങളിലും വാര്‍ത്ത വിനിമയ ശൃംഖല തകര്‍ക്കുകയും ചെയ്ത് അടിച്ചമര്‍ത്തിലിനെതിരെ ശക്തമായി പ്രതിഷേധിച്ചു, രാജ്യത്തിന്റെ പല ഭാഗങ്ങളിലും തീവണ്ടി പാളങ്ങള്‍ തകര്‍ക്കപ്പെട്ടു, ഓഫിസുകളിലെ ബ്രിട്ടീഷ് പതാക യൂനിയന്‍ ജാക്ക് വലിച്ചുതാഴ്ത്തി കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയും ബ്രിട്ടീഷ് പട്ടാളത്തിന്റെ ലാത്തിക്കും,തോക്കിനുമെതിരെയുള്ള ചെറുത്തു നില്‍പ്പ് തുടര്‍ന്നു. സമര കേന്ദ്രങ്ങള്‍ മനുഷ്യ രക്തത്താല്‍ കുതിര്‍ന്നു.ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സമരങ്ങള്‍ കനത്തു, ബോംബെയ്ക്ക് പുറമെ മഹാരാഷ്ട്രയിലെ സത്താറയും മറ്റൊരു സമരകേന്ദ്രമായി മാറി. ബിഹാര്‍, ബംഗാള്‍, കേരളം തുടങ്ങിയ കേന്ദ്രങ്ങളില്‍ സമരത്തീജ്വാലകള്‍ ഉയര്‍ന്നു.

1942 ആഗസ്റ്റ് 10 ന് ബീഹാറിലെ പാട്‌ന വിദ്യാര്‍ത്ഥികളുടെ ഇളം ചേരയാല്‍ പുതിയ സമര ചരിത്രമെഴുതപ്പെട്ടു.ക്വിറ്റ് ഇന്ത്യാ പ്രമേയത്തിന്റെ സമരാ വേശം ഉള്‍ക്കൊണ്ട വിദ്യാര്‍ത്ഥി സമൂഹം രാജ്യത്തി ന്റെ പല ഭാഗങ്ങളിലും സമര പോരാട്ടങ്ങളില്‍ പങ്കാളികളാ യിരുന്നു.ആഗസ്?റ്റ്? 10ന് ഒരു സംഘം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ ?കൈകളില്‍ ദേശീയ പതാകയുമേന്തി പട്?ന സെക്ര?ട്ടറിയറ്റിനു മുകളില്‍ ദേശീയപതാക ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പദയാ ത്രയായി നീങ്ങവെ ഒരു പ്രകോപനവുമില്ലാതെ ബ്രിട്ടീ ഷ് സൈന്യം വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് 14 റൗണ്ട് വെടിവെക്കുകയും,ഒമ്പതിലും പത്തിലും പഠിക്കുന്ന ഏഴു കുട്ടികള്‍ വെടിയുണ്ടയേറ്റ് റോഡില്‍ പിടഞ്ഞു വീണ് രക്തസാക്ഷിത്വം വരിക്കുകയുമുണ്ടായി. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ആ ധീരര്‍ക്ക് രാജ്യം സമര്‍പ്പിച്ച നിത്യസ്മാരകമാണ് പാട്‌നയിലെ ‘രക്തസാക്ഷി സ്മാരകം’

1942 ഓഗസ് 14 ന് കേരളത്തില്‍ പലയിടത്തും ക്വിറ്റ് ഇന്ത്യ അലയടിച്ചു. കൊച്ചിയില്‍ നിരോധനാജ്ഞ ലംഘിച്ച് ആയിരങ്ങളുടെ സമ്മേളനം നടന്നു.തൃശൂരിലെ പ്രകടനത്തിന് നേരെ ഭീകര മായ ലാത്തിചാര്‍ജുണ്ടായി, ആയിരത്തോളം പേര്‍ അറസ്റ്റിലായി.

1942 ആഗസ്റ്റ് 19 ന് കോഴിക്കോട് കുറുമ്പ്രനാട് താലൂക്കിലെ ചേമഞ്ചേരിയിലും ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആവേശം ആറ് യുവാക്കളിലൂടെ തീജ്വാലയാ യായി ഉയര്‍ന്നു കത്തി. യുവാക്കാളായ സ്വാതന്ത്ര്യ സമര പോരാളികള്‍ ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫീസും,ചേമഞ്ചേരി റെയില്‍വെ സ്റ്റേഷനും കത്തിച്ചു.

കുറത്തിശാലയില്‍ മാധവന്‍ നായര്‍, കെ.വി.മാധവന്‍ കിടാവ്, കാരോളി അപ്പനായര്‍, കാരോളി ഉണ്ണിനായര്‍, യു.കെ.കൃഷ്ണന്‍നായര്‍, തറയില്‍ ഉണ്ണിനായര്‍ എന്നീ ധീര ദേശാഭിമാനികളായ സ്വാതന്ത്ര്യസമര പോരാളിക
ളായിരുന്നു പ്രക്ഷോഭകര്‍. മലബാര്‍ ജില്ലയില്‍ കോഴിക്കോട് കുറുമ്പ്രനാട് താലൂക്കില്‍ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി നടന്ന ഈ ആസൂത്രിത സംഭവം ബ്രിട്ടീഷ് പോലീസ് സംവിധാനത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.സംഭവശേഷം അറസ്റ്റുചെയ്യപ്പെട്ടെ പ്രക്ഷോഭകര്‍ നേരിടേണ്ടി വന്നത് ക്രൂരമായ പീഢനങ്ങളായിരുന്നു. മലബാറില്‍ നടന്ന ഈ സംഭവം ക്വിറ്റിന്ത്യാ സമര പോരാട്ടങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി.1942 ഓഗസ്റ്റിനും 1943 മേയ് മാസത്തിനും ഇടയിലാണ് കീഴരിയൂര്‍ ബോംബ് കേസ് എന്നറിയപ്പെടുന്ന സംഭവ പരമ്പരകള്‍ നടക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1997ല്‍ ചേമഞ്ചേരിയിലെ രജിസ്ട്രാര്‍ ഓഫീസിനെ ക്വിറ്റ് ഇന്ത്യാ ‘സ്മാരകമായി പഞ്ചായത്ത് പ്രഖ്യാപിച്ചെങ്കിലും പഴയ രജിസ്ട്രാര്‍ ഓഫീസ് കെട്ടിടവും സംരക്ഷിക്കപ്പെട്ടില്ല.

സ്വതന്ത്ര്യ ഭാരതം എന്ന പത്രത്തിലൂടെ ദേശിയ സ്വാതന്ത്ര്യ സമരത്തിന്റെ ഗതിവേഗത്തിന് ഊര്‍ജ്ജമാവാന്‍ ജനങ്ങളിലേക്ക് ആശയപ്രചരണം നടത്താനും പ്രക്ഷോഭകാരികള്‍ പ്രവര്‍ത്തനം നടത്തി.
പിറന്ന നാടിന്റെ സ്വാതന്ത്ര്യം എന്ന ഉന്നതമായ ലക്ഷ്യത്തിന് വേണ്ടി ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വജീവിതം ആത്മസമര്‍പ്പണം ചെയ്ത മനുഷ്യരുടെ ഓര്‍മ്മകളെ കാലത്തിന്റെ കുതിപ്പിനാല്‍ തച്ചുടച്ച് കളയുന്നത് സ്വാതന്ത്യം ആവോളം അനുഭവക്കുന്ന പുതിയ തലമുറയ്ക്ക് ഭൂഷണമല്ല.

അസാമാന്യ ധൈര്യത്താല്‍ കാലത്തെ അമ്പരപ്പിച്ച മനുഷ്യര്‍ ജീവിച്ചിരുന്ന നാട്,അവരുടെ രണോത്സുകതയില്‍ ആ നാട് അഭിമാനിച്ചു.രണധീരരുടെ സ്മാരണ നിലനിര്‍ത്താനായി ചേമഞ്ചേരി ഗ്രാമം ക്വിറ്റിന്ത്യാ സമരത്തിന്റെ അമ്പതാം വാര്‍ഷിക നാളില്‍ 1992 ആഗസ്റ്റ് 19 ന് ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫീസിന് സമീപം ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം സ്ഥാപിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കേരളത്തിലെ ചേമഞ്ചേരി എന്ന ഗ്രാമത്തിന്റെ ഒരിക്കലും മറക്കാന്‍ ആവാത്ത പോരാട്ടവീര്യത്തിന്റെ സ്മാരകം എന്ന നിലയില്‍ തന്നെയായിരുന്നു ദേശീയപാതയോരത്ത് സ്തൂപം സ്ഥാപിച്ചത്.50 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറന്ന നാടിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മുന്‍ തലമുറയ്ക്ക് നാട് നല്‍കിയ ആദരവ്കൂടിയായിരുന്നു ആ സ്തൂപം.നാട്ടുകാര്‍ സംഭാവനയിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് സ്തുപം നിര്‍മ്മിച്ച് രജിസ്ട്രാര്‍ ഓഫീസിന് സമീപം കാഞ്ഞിരക്കണ്ടി ചാത്തുക്കുട്ടി ചെട്ടിയാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്തായിരുന്നു സ്തൂപം. ചിത്രകാരനായ യു.കെ. രാഘവനായിരുന്നു ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം രൂപകല്‍പ്പന ചെയ്തത്.34 വര്‍ഷങ്ങള്‍ പിന്നിട്ട് 2024 ഫിബ്രുവരി 17 ശനിയാഴ്ച ചേമഞ്ചേരിയുടെ സ്വാതന്ത്ര്യ സമരാവേശത്തിന്റെ അടയാളവും ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊളിച്ചു നീക്കപ്പെട്ടു.

നിജീഷ്.എം.ടി
9495084696