‘എൻ.എച്ച്.എം സംവിധാനത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണം’; കൊയിലാണ്ടിയില്‍ എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം


കൊയിലാണ്ടി: എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സി.ഐ.ടി.യു കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ മാമ്പറ്റ ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം എംപ്ലോയിസ് യൂണിയൻ കോഴിക്കോട് ജില്ലാ പ്രസിഡൻറ് പി.സി ഷൈനു അധ്യക്ഷത വഹിച്ചു.

കേരളത്തിൻ്റെ എൻ.എച്ച്.എം സംവിധാനത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡോ.ശീതൾ ശ്രീധർ, എം.എ ഷാജു, ടി.ഷിജു, റാൻഡോൾഫ് വിൻസെന്റ്‌, പി.ജിജോ, ഡോ.ബബിനേഷ് ഭാസ്കർ, സി.ജിൻസി തുടങ്ങിയവർ സംസാരിച്ചു.

സി.ജിൻസി (സെക്രട്ടറി), റാൻഡോൾഫ് വിൻസൻ്റ് (പ്രസിഡൻ്റ്), ഡോ.ശീതൾ ശ്രീധർ (ട്രഷറർ), ടി.പി ജിതിൻ, വി.രജിഷ, രമ്യ രാഘവൻ (ജോ.സെക്രട്ടറിമാർ), പി.സി ഷൈനു, പി.ജിജോ, ഡോ.ഇ രഷിദ (വൈസ് പ്രസിഡൻ്റുമാർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Description: NHM Employees Union District Conference at koyialandy