കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക; കൊയിലാണ്ടിയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി എന്‍ജിഒ യൂണിയന്‍


കൊയിലാണ്ടി: ജനങ്ങളെയും സിവില്‍ സര്‍വീസിനെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍ജിഒ യൂണിയന്‍ കൊയിലാണ്ടിയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക, പിഎഫ്ആര്‍ ഡിഎ നിയമം പിന്‍വലിക്കുക, നിര്‍വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അണിനിരക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

കൊയിലാണ്ടി കെ.ഡി.സി ബാങ്ക് പരിസരത്തു നിന്നും ആരംഭിച്ച് കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ മാര്‍ച്ച് സമാപിച്ചു. ധര്‍ണ്ണ സമരം സംസ്ഥാന കമ്മിറ്റി അംഗം എ.പി മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് വി. വിനീജ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ ജോയിന്‍ സെക്രട്ടറി കെ. രാജേഷ് സ്വാഗതവും പറഞ്ഞു. സിജി സജിന്‍കുമാര്‍, കെ. മിനി കെ. ബാബു ക്രിസ്റ്റീദാസ് യു., ഷീന എസ് കെ. ജയ്‌സി പ്രബിലാഷ് സി.കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.