പുതുവത്സരാഘോഷങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ വിലക്ക്
താമരശ്ശേരി: ക്രമസമാധാന പാലനവും ഗതാഗതക്കുരുക്കും മുന്‍നിര്‍ത്തി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്. ഞായറാഴ്ച വൈകീട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരേ ചുരത്തില്‍ ഇറങ്ങി ഫോട്ടോ എടുക്കുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുവദിക്കില്ലെന്ന് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ സായൂജ് കുമാര്‍ അറിയിച്ചു.
ചുരത്തിലൂടെ വാഹനങ്ങള്‍ കടന്നു പോവുന്നതിന് നിയന്ത്രണമില്ല. എന്നാല്‍ ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് മുതല്‍ ചുരത്തില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുമെന്നും ഹൈവേ പട്രോളിംഗ് ശക്തമാക്കുമെന്നും എസ്എച്ച്ഒ അറിയിച്ചു.