വീരവഞ്ചേരി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പുതിയ ഓഫീസ് – വഴിപാട് കൗണ്ടറുകള്‍ തുറന്നു
നന്തി ബസാർ: വീരവഞ്ചേരി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടവും വഴിപാട് കൗണ്ടറും ഈ വർഷത്തെ താലപ്പൊലി തീയാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് പൗര പ്രമുഖനും വിദേശ വ്യവസായിയുമായ ബാലൻ അമ്പാടി ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് കാലിശ്ശേരി നാരായണൻ, ക്ഷേത്രം സെക്രട്ടറി ഗിരീഷ് കുഞ്ഞുമോൻ, പ്രൊജക്റ്റ് ചെയർമാൻ സി.കെ അച്യുതൻഎന്നിവർ സംബന്ധിച്ചു.
Description: New Office – vazhipadu Counters opened at Veeravanchery Sri Ayyappa Temple