സങ്കീർണ്ണതയാർന്ന ശാസ്ത്രത്തത്തെ സാധാരണക്കാരിലേക്കെത്തിക്കുകയെന്ന ലക്ഷ്യം; കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലയെ നയിക്കാൻ പുതിയ ഭാരവാഹികൾ
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ശാസ്ത്ര സാഹിത്യ പരിഷത്തിനെ നയിക്കാൻ ഇനി പുതിയ ഭാരവാഹികൾ. സങ്കിർണ്ണതയാർന്ന ശാസ്ത്രത്തെ സാധാരണക്കാര്‍ക്കു വേണ്ടി മലയാളത്തില്‍ പ്രസിദ്ധികരിക്കുക എന്ന ആശയവുമായി ആരംഭിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കൊയിലാണ്ടി മേഖല സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് – പി.പി.രാധാകൃഷ്ണൻ, വൈസ് പ്രസിഡണ്ട് – ടി. നിഷിത, സെക്രട്ടറി – എസ്സ്. ശ്രീജിത്ത്, ജോ: സെക്രട്ടറി – കെ.എം. പ്രഭിന, ട്രഷറർ – കെ.ബിജുലാൽ എന്നിവരെയാണ് പുതുതായി തിരഞ്ഞെടുത്തത്.
പ്രതിനിധി സമ്മേളനം ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡണ്ട് ഡോ.കെ.ദിനേശൻ ഏകലോകം ഏകാരോഗ്യം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.പി.രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും കെ.ബിജു ലാൽ വരവ് ചെലവ് കണക്കും കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ അശോകൻ ഇളവനി, പി.ബിജു പി.കെ.രഘുനാഥ് തുടങ്ങിയവർ സമ്മേളനത്തെ അഭി സംബോധന ചെയ്ത് സംസാരിച്ചു. മിനിയുടെ ശാസ്ത്രഗാനാലാപനത്തോടെ സമ്മളനം സമാപിച്ചു.
ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അവ ജനങ്ങളിലേക്കെത്തിക്കുകയും ചർച്ചകളും ബോധവൽക്കരണവും സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നു ആദ്യകാലത്തെ ശാസ്ത്ര സാഹിത്തിന്റെ പ്രവർത്തനം. 1962 ൽ കോഴിക്കോടാണ് പരിഷത്ത് ആരംഭിച്ചത്.