കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ പുതിയ നീക്കം; എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മസികളിലും ക്യാമറകള്‍ സ്ഥാപിക്കും
കോഴിക്കോട്: യുവാക്കളിലെയും കുട്ടികളിലെയും ലഹരി ഉപയോഗം തടയാന്‍ പുതിയ നീക്കം. പുതുതലമുറ ലഹരി ഉപയോഗിക്കുന്നത് തടയാന്‍ പുതിയ നീക്കം. മെഡിക്കല്‍ഷോപ്പില്‍ നിന്ന് കുട്ടികള്‍ മരുന്ന് വാങ്ങുമ്പോള്‍ സ്ലിപ് കാണിക്കണമെന്നും ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വില്‍ക്കേണ്ട ഷെഡ്യൂള്‍ എക്‌സ്, എച്ച്, എച്ച് 1 എന്നീ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ വില്‍ക്കുന്ന എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മാസികളിലും ക്യാമറകള്‍ വെക്കണമെന്നുമാണ് നിര്‍ദേശം.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മസികളിലും അകത്തും പുറത്തും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും. ഒരു മാസത്തിനകം ക്യാമറകള്‍ വെക്കണമെന്ന് മലപ്പുറത്ത് കളക്ടര്‍ ഉത്തരവിറക്കി. മറ്റു ജില്ലകളിലും സമാനരീതി പിന്തുടരും. മറ്റു ജില്ലകളിലും സമാന രീതി പിന്തുടരും.
അതേസമയം ക്യാമറകള്‍ സ്ഥാപിച്ചത് ജില്ലാ ഡ്രഗ്‌സ് കോണ്‍ട്രോള്‍ അതോറിറ്റി പരിശോധിക്കണം. ക്യാമറ ദൃശ്യം ജില്ലാ ഡ്രഗ്‌സ് കോണ്‍ട്രോള്‍ അതോറിറ്റി, ചൈല്‍ഡ് വെല്‍ഫയര്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ്, നര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യുറോ, എന്നിവര്‍ ചേര്‍ന്നാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.