ജില്ലയിൽ ഡി.വൈ.എഫ്‌.ഐക്ക് പുതിയ നേതൃത്വം ഒരുങ്ങി; പ്രസിഡണ്ട് കൊയിലാണ്ടിക്കാരൻ അഡ്വ എൽ.ജി.ലിജീഷ്


വടകര: പുത്തൻ നേതൃത്വ നിരയെ തിരഞ്ഞെടുത്ത് ഡി.വൈ.എഫ്‌.ഐ ജില്ലാ സമ്മേളനം. സമ്മേളനത്തില്‍ 53 അംഗ ജില്ലാ കമ്മറ്റിയെയും 15 അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു.

ജില്ലാ പ്രസിഡന്റായി എല്‍ ജി ലിജീഷിനെയും സെക്രട്ടറിയായി പി സി ഷൈജുവിനെയും തെരഞ്ഞെടുത്തു. പെരുവട്ടൂർ സ്വദേശിയായ ലിജീഷ് സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവും കൊയിലാണ്ടി ബാറിലെ അഭിഭാഷകനുമാണ്.

ടി.കെ സുമേഷാണ് ട്രഷറര്‍. കെ ഷഫീഖ്, കെ എം സച്ചിന്‍ദേവ്, കെ എം നീനു എന്നിവര്‍ വൈസ് പ്രസിഡന്റുമാരും കെ അരുണ, ദിപു പ്രേംനാഥ്, ടി അതുല്‍ എന്നിവര്‍ ജോ. സെക്രട്ടറിമാരുമാണ്. ബി പി ബബീഷ്, എം എം ജിജേഷ്, എം കെ വികേഷ്, പി വി അമൃത, ആര്‍ ഷാജി, പി രാഹുല്‍രാജ് എന്നിവരാണ് സെക്രട്ടറിയറ്റംഗങ്ങള്‍.

വ്യാഴാഴ്ച രാവിലെ പൊതുചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി വി കെ സനോജ്, വി വസീഫ് എന്നിവര്‍ മറുപടി പറഞ്ഞു. സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ്, കേന്ദ്രകമ്മറ്റിയംഗങ്ങളായ എം വിജിന്‍ എം.എല്‍.എ, ഗ്രീഷ്മ അജയ്ഘോഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി പി സി ഷൈജു ഭാവി പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. ട്രഷറര്‍ ടി കെ സുമേഷ് നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി വടകര ടൗണ്‍ഹാളില്‍ ചേര്‍ന്ന സമ്മേനം ഇന്ന് സമാപിച്ചു.