നവകേരള സദസ്സ്; കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്നും സ്വീകരിച്ചത് 3588 നിവേദനങ്ങള്‍


കൊയിലാണ്ടി: നവകേരള സദസ്സ് ഇന്ന് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ചത് 3588 നിവേദനങ്ങള്‍. രാവിലെ 8.30 മുതല്‍ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ 20 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാനായി സജ്ജീകരിച്ചത്.

നിവേദനങ്ങള്‍ നല്‍കുന്നതിനായി വയോജനങ്ങള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, എന്നിവര്‍ക്കായി പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെ കാണുന്നതോടൊപ്പം വ്യക്തിപരമായും പ്രാദേശികമായും തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരം കാണാനുമായാണ് പലരും നിവേദനങ്ങളുമായെത്തിയത്.