നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; എൻ.എസ്.എസ് വളണ്ടിയേഴ്‌സ്‌ യോഗം സംഘടിപ്പിച്ച്‌ കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഹരിത കേരളം മിഷൻ – നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി ക്ലസ്റ്റര്‍ പരിധിയിലുളള മുഴുവൻ നാഷനൽ സർവ്വീസ് സ്‌കീം (എൻ.എസ്.എസ്) പ്രോഗ്രാം ഓഫീസർമാർക്കും വളണ്ടിയർ ലീഡർമാർക്കുമുളള യോഗം നടത്തി. യോഗം കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സണ്‍ കെ.പി സുധ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ആർ.പി നിരഞ്ജന എം.പി നെറ്റ് സീറോ കാർബൺ, ഹരിത വിദ്യാലയം സംബന്ധിച്ച് വിശദീകരിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ കെ.ഷിജു കൗൺസിലർ വി.രമേശൻ, ക്ലീന്‍ സിറ്റി മാനേജർ സതീഷ് കുമാർ എച്ച് ഐമാരായ പ്രദീപ് മരുതേരി, കെ റിഷാദ്, എൻ.എസ്.എസ് ക്ലസ്റ്റര്‍ കോർഡിനേറ്റർ അനിൽ മാസ്റ്റർ വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് പ്രോഗ്രാം ഓഫീസർമാർ, വളണ്ടിയർ ലീഡർമാർ, ഹരിത കേരളം മിഷൻ വൈപി ജാൻവി കെ സത്യൻ തുടങ്ങിയവർ പങ്കെടുത്തു.