നിസ്സഹായരായ രോഗികൾക്ക് കൈത്താങ്ങാവാം, കൊയിലാണ്ടിയിലെ നെസ്റ്റിന്റെ പ്രവർത്തനത്തോടൊപ്പം ചേരാം


കൊയിലാണ്ടി: സാന്ത്വന പരിചരണ രം​ഗത്ത് പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റാണ് നെസ്റ്റ്. കൊയിലാണ്ടിയിലെ ആയിരക്കണക്കിന് രോഗികൾക്കാണ് നെസ്റ്റിന്റെ നേതൃത്വത്തിൽ പരിചരണം നൽകി വരുന്നത്. എന്നാൽ ഇന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നെസ്റ്റിനെ ചേർത്ത് പിടിച്ച് രോഗികളെ വേദനയിൽ നിന്ന് ആശ്വാസത്തിലേക്ക് കെെ പിടിച്ചുയർത്താൻ സഹായഹസ്തം നീട്ടണമെന്നാണ് നെസ്റ്റ് ഭാരവാഹികൾ പറയുന്നത്.

നെസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ഒരു മാസത്തേക്ക് ഏകദേശം 8 ലക്ഷം രൂപ ചെലവ് വരുന്നു. ഓരോ ഹോം കെയർ സേവനത്തിനും 725 രൂപയോളമാണ് ചെലവ് വരുന്നു. അതിനാൽ നെസ്റ്റിന്റെ കാരുണ്യ യാത്ര തുടരാൻ നിങ്ങളുടെ സഹായം വളരെ അത്യാവശ്യമാണ്.

ടീം നെസ്റ്റ്
G pay No: 7592006661

FOR MORE DETAILS:-
VISIT
https://www.instagram.com/nest.niarc/

https://www.facebook.com/NestKoyilandy/