“നെസ്റ്റിനൊപ്പം ഇത്തിരി നേരം”; കൊയിലാണ്ടിയിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി: “നെസ്റ്റിനൊപ്പം ഇത്തിരി നേരം” പ്രവാസി സംഗമം സംഘടിപ്പിച്ചു. സമാപന സമ്മേളനം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇത്തരം സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് സമൂഹത്തിന്റെ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്ന് സമാപന പരിപാടി ഉദ്ഘാടനം ചെയ്ത എം.എൽ.എ പറഞ്ഞു. സാന്ത്വന പരിചരണ രംഗത്തും ഭിന്നശേഷി കുട്ടികളുടെ രംഗത്തും പ്രവർത്തിക്കുന്ന നെസ്റ്റ്.
നെസ്റ്റിന്റെ ആദ്യ സംരംഭമായ നെസ്റ്റ് പാലിയേറ്റീവ് കെയർ സന്ദർശനത്തോടുകൂടി ആരംഭിച്ച ആദ്യ സെഷൻ പരിപാടിയിൽ ഡോക്ടർമാരായ ഫർസാന, ഹസീന ബീഗം എന്നിവർ പാലിയേറ്റീവിന്റെ പ്രവർത്തനത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും കേസ് പ്രസന്റേഷനോടുകൂടി വിശദീകരിച്ചു. പാലിയേറ്റീവ് കെയർ കാലത്തിനനുസരിച്ച് ആധുനികരിക്കേണ്ടതിന്റെ ആവശ്യകതയും അത് ഏതു രീതിയിൽ ആധുനികരിക്കണം എന്നതിനെപ്പറ്റിയും സ്റ്റാഫ് നേഴ്സ് അഷ്കർ അലി വിശദീകരിച്ചു. നെസ്റ്റിൽ നടന്ന സംഗമം ഉദ്ഘാടന ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ കെ പി അഷ്റഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നെസ്റ്റ് ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് യൂനുസ് ആമുഖപ്രഭാഷണം നടത്തി. ഗ്ലോബൽ വൈസ് ചെയർമാൻ സ്വാഗത കമ്മിറ്റി ചെയർമാനുമായ സാലിബാത്ത നന്ദി പറഞ്ഞു.
നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ, (നീയാർക്ക്) സന്ദർശനമായിരുന്നു രണ്ടാമത്തെ സെഷൻ. അവരവരുടെ കഴിവുകളും, ആവശ്യങ്ങളും, ചിന്താശേഷിയും സ്വയം നിയന്ത്രിച്ചു പ്രവർത്തിക്കാൻ കഴിയുക എന്നത് എത്രയോ മഹാഭാഗ്യമാണ്, പക്ഷേ ഇതൊന്നും സാധിക്കാതെ തന്റെ ദൈനംദിന കാര്യങ്ങൾക്ക് പോലും മറ്റുള്ളവരുടെ സഹായം തേടുക എന്നുള്ളത് അത് ഒരു കുട്ടിയാവുമ്പോൾ എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്നും, അവരുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയും തിരിച്ചറിയുന്നത് ആയിരുന്നു നിയാർക്കിലെ സന്ദർശനം. തെറാപ്പിസ്റ്റുകളും, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സും നിയാർക്കിലെ വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ പ്രവർത്തനം വിശദീകരിക്കുകയും സന്ദർശകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കുട്ടികളുമായി സംവദിക്കുകയും സ്ഥാപനത്തിന്റെ പ്രവർത്തനം മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്.
മൂന്നാമത്തെ സെഷൻ നെസ്റ്റ് കെയർ ഹോം സന്ദർശനം ആയിരുന്നു. ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട ഭിന്നശേഷിക്കാരായ അനാഥ ബാല്യങ്ങളെ ചേർത്തുപിടിച്ചുകൊണ്ടാണ് നെസ്റ്റ് കെയർ ഹോം ഫോർ സ്പെഷ്യൽ കിഡ്സിന്റെ പ്രവർത്തനം. വ്യത്യസ്തങ്ങളായ ബുദ്ധിമുട്ടുകളുള്ള പതിനൊന്നോളം കുട്ടികളാണ് ഇവിടെയുള്ളത്. വൈകല്യങ്ങളെ മറികടന്ന് സാധാരണ ജീവിതം നയിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള തെറാപ്പികളും ട്രെയിനിങ്ങുകളും നൽകിവരുന്നു. 17 കുട്ടികൾ ഉണ്ടായിരുന്ന സ്ഥാപനത്തിൽ നിന്ന് ആറ് കുട്ടികളെ വിവിധ രാജ്യങ്ങളിലേക്ക് ദത്തെടുത്ത് പോയിട്ടുണ്ട്. നമ്മുടെ സമൂഹം ഇത്തരം അനാഥരും ഭിന്നശേഷിക്കാരുമായ കുട്ടികളും കൂടി ഉൾക്കൊള്ളുന്നതാണ് എന്ന തിരിച്ചറിവ് നൽകുന്നതായിരുന്നു ഇവിടുത്തെ സന്ദർശനം.
നെസ്റ്റിന്റെ വ്യത്യസ്തങ്ങളായ മൂന്ന് പ്രൊജക്ടുകളിലൂടെയുള്ള സന്ദർശനം സ്വാന്തന പരിചരണ രംഗത്തും ഭിന്നശേഷിരംഗത്തും, അനാഥ ബാല്യങ്ങളുടെ സംരക്ഷണത്തിനുമായി നടത്തുന്ന പദ്ധതികശളെ കുറിച്ച് കൂടുതൽ അടുത്തറിയാനും ആഴത്തിൽ മനസ്സിലാക്കാനും സാധിക്കുന്ന തരത്തിൽ ആയിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
നെസ്റ്റ് വൈസ് ചെയർമാൻ ടി കെ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായിരുന്നു. എംഎൽഎ പരിപാടിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അബ്ദുള്ള കരുവഞ്ചേരി, കെ പി അഷ്റഫ്, അബ്ദുൽ ഖാലി ക അബൂബക്കർ, സാലിഹ് ബാത്ത, എം ടി ഹമീദ്, ടിവി കൃഷ്ണൻ, സെയ്ദ് സൈൻ ബാഫഖി, മുഹമ്മദ് യൂനുസ് ടി കെ, ടിപി ബഷീർ, ഉസൈർ പി, എം വി ഇസ്മായിൽ ടിവി ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.
നെസ്റ്റിനൊപ്പം കൂടെ നടക്കുകയും പ്രവർത്തനങ്ങൾക്ക് നിർലോഭമായ സഹായസഹകരണങ്ങൾ നൽകിവരുന്ന നൂറിൽപരം വരുന്ന പ്രവാസികളും നാട്ടുകാരുമായ നെസ്റ്റ് സഹയാത്രികർ ഈ സംഗമത്തിൽ പങ്കെടുത്തു. ഏഴോളം ചാപ്റ്ററുകളിൽ നിന്നുള്ള 120 അധികം പേർ പരിപാടിയിൽ പങ്കെടുത്തു. ചെയർമാൻ.
Summary: Nest” A expatriate Sangam was organized at Koyilandy