അരി, പഞ്ചസാര, സാനിറ്ററി നാപ്കിന്‍…. വയനാട്ടിലേക്ക് അവശ്യ സാധനങ്ങള്‍ ഇനിയും വേണം; എത്തിക്കേണ്ടത് സിവില്‍ സ്റ്റേഷനിലെ കളക്ഷന്‍ സെന്ററില്‍


Advertisement

കോഴിക്കോട്: വയനാട് മുണ്ടക്കൈയിലെ ദുരന്തബാധിത മേഖലയിലുള്ളവര്‍ക്ക് അവശ്യസാധനങ്ങള്‍ ആവശ്യമുണ്ട്. അരി, അവില്‍, ആട്ട, വന്‍പയര്‍, ചെറുപയര്‍, പഞ്ചസാര, ഉപ്പ്, ചായപ്പൊടി, ഉഴുന്ന്, ഓയില്‍, ബിസ്‌കറ്റ്, പുതപ്പ്, സാനിറ്ററി നാപ്കിന്‍, തോര്‍ത്ത്, ടീ ഷര്‍ട്ട്, മുണ്ട്, നൈറ്റി, സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, വാഷിങ് പൗഡര്‍, പുല്ലുപായ തുടങ്ങിയ സാധനങ്ങളാണ് ആവശ്യമുള്ളത്.

Advertisement

അവശ്യവസ്തുക്കള്‍ കളക്ടറേറ്റിലെ പ്ലാനിങ് സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ എത്തിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വയനാട് ചുരംറോഡിലൂടെ ദുരന്തബാധിത പ്രദേശങ്ങളില്‍ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണം.

Advertisement

ഉപയോഗിച്ച വസ്ത്രങ്അങള്‍ സ്വീകരിക്കുന്നതല്ല. വസ്ത്രങ്ങള്‍ പുതിയത് മാത്രം എത്തിക്കണം. കളക്ഷന്‍ സെന്റര്‍ നമ്പര്‍: 9961762440.

Advertisement