വയനാടിന് കൈത്താങ്ങുമായി ജി.എച്ച് എസ്.എസ് നടുവണ്ണൂരിലെ എന്‍.സി.സി കേഡറ്റുകള്‍; അന്‍പത് രൂപ ചലഞ്ചിലൂടെ ശേഖരിച്ചത് 12000 ത്തിലധികം രൂപ
നടുവണ്ണൂര്‍: വയനാടിന് കൈത്താങ്ങാകോന്‍ ജി.എച്ച്.എസ്.എസ് നടുവണ്ണൂരിലെ എന്‍.സി.സി കേഡറ്റുകള്‍. ‘സേവ് വയനാട്’ എന്ന പേരില്‍ 50 രൂപ ചലഞ്ചിലൂടെയാണ് കേഡറ്റുകള്‍ 12000 രൂപ സ്വരൂപിച്ചത്. സീനിയര്‍ കേഡറ്റ് സര്‍ജന്റ് ആര്‍. വേദലക്ഷ്മി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.കെ. ഷാമിനിക്ക് തുക കൈമാറി.
ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് പുതിയപ്പുറം, എസ്.എം.സി. ചെയര്‍മാന്‍ എന്‍.ഷിബീഷ്, ഹെഡ്മാസ്റ്റര്‍ എന്‍.എം. മൂസക്കോയ, സ്റ്റാഫ് സെക്രട്ടറി വി.കെ. നൗഷാദ്, വി.സി. സാജിദ്, മുസ്തഫ പാലോളി, അനീഷ് ടി.പി, കെ. സുനിത, സി. മുസ്തഫ, അസോസിയേറ്റ് എന്‍.സി.സി ഓഫീസര്‍ പി.കെ. രമ്യ എന്നിവര്‍ സംസാരിച്ചു.
Description: NCC cadets of GHSS Naduvannur collected funds to help Wayanad victims.