പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം നവരാത്രി മഹോത്സവം ഒക്ടോബര്‍ 15 മുതല്‍ 24 വരെ


കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 15 മുതല്‍ 24 വരെ നടക്കും. 15ന് വൈകീട്ട് 6.30 ന് നാടക പ്രവര്‍ത്തകന്‍ കോഴിക്കോട് നാരായണന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മലബാര്‍ ദേവസ്വം ബോഡ് അംഗം റിനീഷ് മുഖ്യാതിഥിയായിരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

15 മുതല്‍ 23 വരെ കാലത്ത് 7.30 നും, രാത്രി 9.30 നും ഗജവീരന്റെ അകമ്പടിയോടെ കാഴ്ചശീവേലി, 15 ന് രാത്രി 7.30 ന് ബാന്‍സുരി മ്യൂസിക് ബാന്റ് സംഗീതധാര ഉണ്ടായിരിക്കുന്നതാണ്. 16 ന് വൈകീട്ട് ഗിരി ധര്‍ കൃഷ്ണ ചിദംബരം അവതരിപ്പിക്കുന്ന കഥകരംഗ് മഞ്ച്. സ്‌കൂള്‍ ഓഫ് ഡാന്‍സ് പൊയില്‍ക്കാവ് അവതരിപ്പിക്കുന്ന നൃത്താഞ്ജലി, 17 ന് നൃത്ത ധാര – കലാമണ്ഡലം സ്വപ്ന-നാട്യധാര തിരുവങ്ങൂര്‍ അവതരിപ്പിക്കുന്നു.

18 ന് വൈകീട്ട് കാവും വട്ടം വാസുദേവന്റെ സംഗീതാര്‍ച്ചന. ശ്രീ ചക്‌റ മ്യൂസിക്. 19 ന് വൈകീട്ട് ഭക്തി ഗാനാമൃതം – പ്രസാദം ചേമഞ്ചേരി. 20 ന് വൈകീട്ട് നാട്യാഞ്‌ലി – സിന്‍ഷ സജീവ് -തഞ്ചാവൂര്‍ സര്‍വകലാശാലയുടെ സംവിധാനം.

21 കാലത്ത് 7 ന് പ്രഭാത ഗീതങ്ങള്‍ – നാദം ഓര്‍കസ്ട്ര. വൈകീട്ട് 6.30 ഗാനമേള – മെലഡീസ് – നായാട്ട് തറ. 22 ദുര്‍ഗ്ഗാഷ്മി -കാലത്ത് 7 ന് നവഗ്രഹ പൂജ. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പരമേശ്വരന്‍ നമ്പൂതിരി പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍. 8.30 നാദസ്വരമേളം-പ്രകാശ് മാസ്റ്റര്‍. വൈകീട്ട് 6.30 നൂപുര ധ്വനി-നൃത്താര്‍ചന-നൂപുരം നൃത്തവിദ്യാലയം.

23 മഹാനവമി കാലത്ത് 7 മണി ഭജന്‍സ് സുനില്‍ മാസ്റ്റര്‍. വൈകീട്ട് 6 മണി ഡിവോഷനല്‍ സോങ്ങ്സ് – സിംഫണി  ഓര്‍കസ്ട്ര കോഴിക്കോട്.

24 ന് കാലത്ത് 7 മണി മുതല്‍ വിദ്യാരംഭം. ആചാര്യര്‍-ശീധരന്‍ പുതുക്കുടി. , രമേഷ് കാവില്‍. യു.കെ.രാഘവന്‍, രാജലഷ്മി, മധു ശങ്കര്‍ മീനാക്ഷി, ഡോക്ടര്‍ കൃപാല്‍, ഡോക്ടര്‍ സോണി. 10 മണിക്ക് ആനയൂട്ട്. വാഹന പുജ, ഗ്രന്ഥ പുജ എന്നിവ നടക്കും. എല്ലാ ദിവസവും പ്രഭാതം സായാഹ്ന ഭക്ഷണം ഒരുക്കിയിരിക്കുന്നു.

ചെയര്‍മാന്‍ ഹല്‍ ബിത്ത് ശേഖര്‍, ജനറല്‍ കണ്‍വീനര്‍ ശശി കോതേരി, ട്രസ്റ്റീ ചെയര്‍മാന്‍ ഗോവിന്ദന്‍ നായര്‍ , മീഡിയ കമ്മറ്റി ചെയര്‍മാന്‍ അഖില്‍ സി.വി. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കടുത്തു.