നവകേരള സദസ്സ്: നവംബര്‍ 25ന് ബാലുശ്ശേരിയില്‍ ശക്തമായ ഗതാഗത നിയന്ത്രണങ്ങള്‍, ക്രമീകരണങ്ങളെക്കുറിച്ച് വിശദമായി അറിയാം


ബാലുശ്ശേരി: നവകേരള സദസ് നടക്കുന്ന നവംബര്‍ 25ന് ബാലുശ്ശേരിയില്‍ ശക്തമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ക്രമീകരണങ്ങളെക്കുറിച്ച് വിശദമായി അറിയാം

1- നവകേരള സദസില്‍ പങ്കെടുക്കുന്ന ആളുകളുടെ വാഹനങ്ങളുടെ പാര്‍ക്കിംഗ്

1- കൂട്ടാലിട, കൂരാച്ചുണ്ട്, കോട്ടൂര്‍, കായണ്ണ ഭാഗത്ത് നിന്നും വരുന്ന ബസ്, മറ്റു വലിയ വാഹനങ്ങള്‍- ബസ് സ്റ്റാന്റില്‍ വന്ന് ആളെ ഇറക്കി കൂട്ടാലിട റോഡിലേക്ക് തിരിച്ച് പോയി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യുക.

കാര്‍ മറ്റു ചെറിയ വാഹനങ്ങള്‍ – മഞ്ഞപ്പാലം കോട്ട റോഡ് വഴി വന്ന് പനങ്ങാട് വില്ലേജ് ഓഫീസിനടുത്ത്‌ ആളെ ഇറക്കി കോട്ട അമ്പലം റോഡ് വഴി തിരുവാഞ്ചേരി പൊയില്‍ കിനാലൂര്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യുക.

2- അത്തോളി, ഉള്ള്യേരി, നടുവണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസ്, മറ്റു വലിയ വാഹനങ്ങള്‍- ബസ് സ്റ്റാന്റില്‍ വന്ന് ആളെ ഇറക്കി പനായി റോഡിലേക്ക് തിരിച്ച് പോയി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യുക.

കാര്‍ മറ്റു ചെറിയ വാഹനങ്ങള്‍- വൈകുണ്ടത്തില്‍ ആളെ ഇറക്കി പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്യുക.

3- ഉണ്ണികുളം പനങ്ങാട് ഭാഗത്ത് നിന്നും വരുന്ന ബസ്, മറ്റു വലിയ വാഹനങ്ങള്‍- ബസ് സ്റ്റാന്റില്‍ വന്ന് ആളെ ഇറക്കി താമരശ്ശേരി റോഡിലേക്ക് തിരിച്ച് പോയി അറപ്പീടിക പെട്രോള്‍ പമ്പിന് ശേഷം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യുക.

കാര്‍ മറ്റു ചെറിയ വാഹനങ്ങള്‍- ബാലുശ്ശേരി മുക്കില്‍ ആളെ ഇറക്കി അഞ്ചൂം പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുക.

4- നന്മണ്ട ഭാഗത്ത് നിന്നും വരുന്ന ബസ്, മറ്റു വലിയ വാഹനങ്ങള്‍ – ബസ് സ്റ്റാന്റില്‍ വന്ന് ആളെ ഇറക്കി ഉള്ള്യേരി റോഡിലേക്ക് പോയി പനായിക്കു ശേഷം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യുക.

കാര്‍ മറ്റു ചെറിയ വാഹനങ്ങള്‍ – ബാലുശ്ശേരി മുക്കില്‍ ആളെ ഇറക്കി അഞ്ചൂം പാര്‍ക്കിങ്ങില്‍(വട്ടോളി ബസാര്‍) പാര്‍ക്ക് ചെയ്യുക.

നവകേരള സദസ് നടക്കുന്ന ദിവസം പാര്‍ക്കിംഗ് സ്ഥലത്തല്ലാതെ ബാലുശ്ശേരി ടൗണില്‍ റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

ബാലുശ്ശേരി-കണ്ണാടിപൊയില്‍ റൂട്ടിലോടുന്ന ലൈന്‍ ബസുകള്‍- ബാലുശ്ശേരി, അറപ്പീടിക, പുതിയകാവ് വഴി കണ്ണാടി പൊയിലിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുക.

മറ്റു റൂട്ടിലോടുന്ന ബസുകള്‍ സാധാരണ പോലെ സര്‍വ്വീസ് നടത്തുക.

ഇരുചക്ര വാഹനങ്ങളുടെയും കാര്‍, മറ്റു ചെറിയ വാഹനങ്ങളുടെയും പാര്‍ക്കിംഗ്;

മര്‍ക്കസ് സ്‌ക്കൂള്‍ ഗ്രൗണ്ട്- ഒഫീഷ്യല്‍ വാഹനങ്ങള്‍

ജയ റാണി സ്‌ക്കൂള്‍- ഒഫീഷ്യല്‍ വാഹനങ്ങള്‍

കരുവന്‍സ് ഗ്രൗണ്ട്- ഇരുചക്ര വാഹനങ്ങള്‍

ചന്ത പാര്‍ക്കിംഗ്- ഇരുചക്ര വാഹനങ്ങള്‍

പോസ്റ്റ് ഓഫ്‌സ് പാര്‍ക്കിംഗ് – ഇരുചക്ര വാഹനങ്ങള്‍

കൈരളി റോഡ്( ചെറിയ ഗ്രൗണ്ട്) പാര്‍ക്കിംഗ്- ഇരുചക്ര വാഹനങ്ങള്‍

അല്‍ഫോന്‍സ സ്‌ക്കൂള്‍ – കാര്‍, മറ്റ് ചെറിയ വാഹനങ്ങള്‍

സ്‌റ്റേഡിയം ഗ്രൗണ്ട് – കാര്‍, മറ്റു ചെറിയ വാഹനങ്ങള്‍

ഗ്രീന്‍ ഏരിയ പാര്‍ക്കിംഗ്- കാര്‍, മറ്റു ചെറിയ വാഹനങ്ങള്‍

അഞ്ചും പാര്‍ക്കിംഗ് അരപ്പീടിക- കാര്‍, മറ്റു ചെറിയ വാഹനങ്ങള്‍

പ്രൈവറ്റ് പാര്‍ക്കിംഗ് അറപ്പീടിക- കാര്‍, മറ്റു ചെറിയ വാഹനങ്ങള്‍