ലഹരിക്കെതിരെ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങി നടുവത്തൂര്‍ വാസുദേവ ആശ്രമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റ്; ലഹരി വിരുദ്ധ നോട്ടീസുകള്‍ വിതരണം ചെയ്തു
നടുവത്തൂര്‍: ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടികളുമായി നടുവത്തൂര്‍ വാസുദേവ ആശ്രമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ജനങ്ങളെ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ അണിനിരത്തുക, ലഹരിക്കെതിരെ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്നീ എന്ന ലക്ഷ്യവുമായാണ് സ്‌കൂള്‍ മുന്നിട്ടിറങ്ങുന്നത്.
ഇതിന്റെ ഭാഗമായി യൂണിറ്റ് അംഗങ്ങള്‍ സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ലഹരി വിരുദ്ധ നോട്ടീസ് വിതരണം ചെയ്തു.
കീഴരിയൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അമല്‍ സരാഗ ഗൈഡ്‌സ് യൂണിറ്റ് ലീഡര്‍ ദേവപ്രിയക്ക് ബോധവത്ക്കരണ നോട്ടീസ് നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അമ്പിളി കെ.കെ, ഗൈഡ്‌സ് ക്യാപ്റ്റന്‍ ശില്‍പ .സി, ഹൈസ്‌കൂള്‍ ഹെഡ് മിസ്ട്രസ് അജിത ടീച്ചര്‍ സ്റ്റാഫ് സെക്രട്ടറി രേഖ.എന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Summary: natuvathur-vasudeva-ashrama-higher-secondary-school-with-awareness-programs-against-drug-addiction.