സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതി; ഇന്നവേറ്റീവ് സ്‌കൂള്‍ പദ്ധതിയില്‍ ഒന്നാം സ്ഥാനം നേടി നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


നടുവണ്ണൂര്‍: സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതി ഇന്നവേറ്റീവ് സ്‌കൂള്‍ പദ്ധതിയില്‍ ഒന്നാം സ്ഥാനം നേടി നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഇന്നവേറ്റീവ് സ്‌കൂള്‍ പദ്ധതി.

ബാലുശ്ശേരി ബി. ആര്‍. സി. തലത്തില്‍ ഓന്നാം സ്ഥാനമാണ് സ്‌കൂള്‍ കരസ്ഥമാക്കിയത്. സ്‌കൂളിന്റെ തനത് പ്രവര്‍ത്തനമായ ബി സ്മാര്‍ട്ട് എഡ്യൂമിഷന്‍ ഇന്നവേഷന്‍ ക്ലബ്ബിന്റെ ‘ജീവിത നൈപുണി വികസന പദ്ധതി’ യിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ബാലുശ്ശേരി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ മധുസൂദനന്‍ അധ്യക്ഷ വഹിച്ച ചടങ്ങ് കോഴിക്കോട് എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ സജീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് അഷറഫ് പുതിയപ്പുറം പ്രിന്‍സിപ്പല്‍ ശ്യാമിനി, ഹെഡ്മാസ്റ്റര്‍ എന്‍.എം. മൂസകോയ, ബി സ്മാര്‍ട്ട് കോഡിനേറ്റര്‍ കെ. ബൈജു, രക്ഷാകര്‍ത്താക്കളായ ആനന്ദന്‍, പ്രദോഷ് വിദ്യാര്‍ത്ഥികളായ ഫത്താഹ് മുഹമ്മദ്, ആദിനാഥ് എന്നിവര്‍ പ്രശസ്തി പത്രവും മൊമെന്റോയും ഏറ്റുവാങ്ങി.