227 ഗ്രാം എം.ഡി.എം.എ യുമായി വടകര,കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍
കോഴിക്കോട്: 227 ഗ്രാം എം.ഡി എം.എയുമായി കണ്ണൂര്‍, വടകര സ്വദേശികള്‍ പിടിയില്‍. വടകര ചെമ്മരത്തൂര്‍ ടി.കെ.നൗഷാദ് (43),കണ്ണൂര്‍ തലശേരി കരിയാട് സൗത്ത് സുമേഷ് കുമാര്‍ (44) എന്നിവരെയാണ് പിടികൂടിയത്.
പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ഷൊര്‍ണൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ ഷൊര്‍ണൂര്‍ ഹോട്ടലില്‍ വച്ചാണ് ഇവരെ പിടികൂടിയത്.
കര്‍ണ്ണാടക രജിസ്ട്രഷനിലുളള നൗഷാദിന്റെ കാറില്‍ നിന്നുമാണ് എം.ഡി.എം.എ പോലീസ് കണ്ടെത്തിയത്. കാര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.