42 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പോസ്റ്റുമാന് നാടിന്റെ യാത്രയയപ്പ്; ടി.ടി.ഭാസ്‌കരന് ഊരള്ളൂരിലെ പൗരാവലിയുടെ ആദരം


ഊരള്ളൂര്‍: 42 വര്‍ഷത്തെ സേവനത്തിനുശേഷം ഊരള്ളൂര്‍ പോസ്റ്റ് ഓഫീസില്‍ നിന്നും വിരമിച്ച പോസ്റ്റുമാന്‍ ടി.ടി.ഭാസ്‌കരന് ഊരള്ളൂര്‍ പൗരാവലിയുടെ ഊഷ്മളമായ ആദരം നല്‍കി. പരിപാടി പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്.ആര്‍.അഖില്‍ (പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍), സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.അഭനീഷ്, എം.പ്രകാശന്‍ വിവിധ കക്ഷി നേതാക്കളായ എസ്.മുരളിധരന്‍, ടി.താജുദ്ദീന്‍, ശശി ഊട്ടേരി, നാസര്‍ ചാലില്‍, അഷ്‌റഫ് വള്ളോട്ട്, രാധാകൃഷ്ണന്‍ എടവന, ജെ.എന്‍.പ്രേം ഭാസിന്‍, വി.കെ.മുഹമ്മദാലി, സി.സുകുമാരന്‍, വി.ബഷീര്‍, വി.കെ.ജാബിര്‍, ഇ.ഭാസ്‌കരന്‍ മോഹനന്‍ കല്‍പ്പത്തൂര്‍, കെ.കെ.നാരായണന്‍, കെ.എം.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

പൗരാവലിയ്ക്ക് വേണ്ടി എ.എം.സുഗതന്‍ മാസ്റ്റര്‍, ക്യാഷ് അവാര്‍ഡ് രമേശ് കാവില്‍, പ്രവാസി കുട്ടായ്മ വേണ്ടി പി.ടി. ബഷീര്‍, വയലോരം ഗ്രൂപ്പിനു വേണ്ടി രവി ചാലയില്‍, റിയാസ് ഊട്ടേരി എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി. റഫീഖ് കുറുങ്ങോട്ട് നന്ദി രേഖപ്പെടുത്തി.

Summary: Farewell to Postman Retiring After 42 Years of Service in Uralloor