‘തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക’; ചക്കിട്ടപ്പാറ പോസ്റ്റ് ഓഫീസ് ഉപരോധിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍


ചക്കിട്ടപ്പാറ: തൊഴിലാളികളുടെ കൂലി കുടിശിക ഉടന്‍ വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക,തൊഴില്‍ ദിനങ്ങള്‍ 200 ആക്കുക, കൂലി 600 രൂപയാക്കി വര്‍ധിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജെസി തോമസ് അധ്യക്ഷത വഹിച്ചു. സി.കെ ശശി, പി.സി സുരാജന്‍, പി.പി.രഘുനാഥ്, വിശ്വന്‍ പുത്തന്‍ പുരക്കല്‍ എന്നിവര്‍ സംസാരിച്ചു.