‘അശ്വമേധം 6.0’; രോഗനിര്‍ണ്ണയം നടത്തി ചികിത്സ ലഭ്യമാക്കുക ലക്ഷ്യം, പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ ദേശീയ കുഷ്ഠ രോഗ നിര്‍ണ്ണയ ക്യാമ്പയിന് തുടക്കം


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ ദേശീയ കുഷ്ഠ രോഗ വിരുദ്ധ ദിനം ആചരിച്ചു. കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യവുമായ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ആറാം ഘട്ടം ‘അശ്വമേധം 6.0’ എന്ന പേരിലാണ് സംഘടിപ്പിച്ചത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം തിരുവങ്ങൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ബ്ലോക്ക് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. അഭിനീഷ് നിര്‍വ്വഹിച്ചു. ജനുവരി 30 ന് ആരംഭിച്ച് ഫെബ്രുവരി 12 വരെ രണ്ടാഴ്ചകാലമാണ് ക്യാമ്പയിന്‍. ക്യാമ്പയിനിന്റെ ഭാഗമായ് ഭവന സദര്‍ശനം നടന്നുന്നതോടപ്പം കുഷ്ഠരോഗ ബോധവല്‍ക്കരണം ലഷ്യമാക്കി സ്പര്‍ശ ക്യാമ്പും സംഘടിപ്പിക്കും. രോഗം കണ്ട് പിടിച്ച് രോഗ നിര്‍ണ്ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിന്റെ ലക്ഷ്യം.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി ചെയര്‍പെഴ്‌സണ്‍ അതുല്ല്യ ബൈജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ ഷീബ കെ.ജെ സ്വാഗതവും ആശുപത്രി എച്ച്.എസ് സജീഷ് നന്ദിയും പറഞ്ഞു.