പൊയില്‍ക്കാവില്‍ വലിയ തോതില്‍ വെള്ളക്കെട്ട്; ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാനാവാത്ത സ്ഥിതി, ദേശീയപാതയില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക്
ചേമഞ്ചേരി: ദേശീയപാതയില്‍ പൊയില്‍ക്കാവ് വലിയ തോതില്‍ വെള്ളക്കെട്ട്. ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമൊന്നും ഇതുവഴി കടന്നുപോകാനാവാത്ത സ്ഥിതിയാണ്.
വെള്ളക്കെട്ടിനെ തുടര്‍ന്ന് രാവിലെ മുതല്‍ ദേശീയപാതയില്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുമ്പോള്‍ ചെങ്ങോട്ടുകാവ് പള്ളി ഭാഗത്തുമുതല്‍ ഗതാഗതക്കുരുക്കാണ്. കോഴിക്കോട് ഭാഗത്ത് നിന്ന് വരുമ്പോള്‍ പൂക്കാടുമുതല്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.
നാട്ടുകാര്‍ ബക്കറ്റില്‍ മുക്കിയും മറ്റും വെള്ളം ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത്രത്തോളം വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണ്.