നാഷണല്‍ ഫിലിം അക്കാദമി & നെഹ്റു യുവകേന്ദ്ര രത്നപുരസ്ക്കാരം കൊയിലാണ്ടി സ്വദേശി പ്രശാന്ത് ചില്ലക്ക്
കൊയിലാണ്ടി: നാഷണല്‍ ഫിലിം അക്കാദമി, നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം & ഡോക്യുമെന്ററി ഫെസ്റ്റിവല്‍ മത്സരത്തില്‍ ഹ്രസ്വചിത്രരംഗത്തെ സമഗ്രസംഭാവനക്കുള്ള രത്ന പുരസ്കാരത്തിന് കൊയിലാണ്ടിക്കാരന് പ്രശാന്ത് ചില്ല അര്‍ഹനായി.
വ്യത്യസ്ത വിഷയങ്ങള്‍ ഉള്ളടക്കം ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ വാര്‍ത്തകള്‍ വിശദമായി , മഞ്ചാടി, വൈരി തുടങ്ങിയ ചിത്രങ്ങളുടെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചതിനാണ് രത്നപുരസ്ക്കാരം. ഏപ്രില്‍ 26 ന് തിരുവനന്തപുരം ഭാരത് ഭവനില്‍ വെച്ച് പുരസ്ക്കാരം സമ്മാനിക്കും.