നാഷണല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോഓര്‍ഡിനേഷന്‍ ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷവും കുടുംബസംഗമവും ഗംഭീരമാക്കി ചെങ്ങോട്ടുകാവ് യൂണിറ്റ്
ചെങ്ങോട്ട്കാവ്: ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷം ഗംഭീരമാക്കി നാഷണല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോഓര്‍ഡിനേഷന്‍ ചെങ്ങോട്ടുകാവ് യൂണിറ്റ്. വാര്‍ഷികാഘോഷത്തോടൊപ്പം കുടുംബ സംഗമവും നടന്നു. പരിപാടിയില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത പൂര്‍വ്വ സൈനികരെ ആദരിച്ചു.
പൊയില്‍ക്കാവ് നടനം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി സംഘടനയുടെ മുതിര്‍ന്ന ദേശീയ നേതാവ് അഡ്വക്കേറ്റ് വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. എം.വി ജോസ്, സുധ വിശ്വനാഥന്‍, സിന്ധു ബാബു, ശങ്കരന്‍, സജിത് കുമാര്‍, സത്യനാഥന്‍, ദേവേശന്‍ എന്നിവര്‍ സംസാരിച്ചു.