നാശം വിതച്ച് പെരുമഴ തുടരുന്നു; കോഴിക്കോടിന് കൈതാങ്ങാവാൻ ദേശിയ ദുരന്ത നിവാരണ സേന എത്തി
കൊയിലാണ്ടി: വ്യാപക നാശം വിതച്ച് മഴ തുടരുന്നു. ജില്ലയിലെ ശക്തമായ മഴയെ തുടർന്ന് ദുരന്ത നിവാരണ സേനയെ ഇറക്കി. ജില്ലയ്ക്ക് പുറമെ ആറ് സ്ഥലങ്ങളിൽ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. തൃശൂരില്‍ രണ്ട് സംഘങ്ങളും ഇടക്കി, വയനാട്, എറണാകുളം, മലപ്പുറം, എന്നീ ജില്ലകളില്‍ ഓരോ സംഘത്തെയാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്.
എല്ലാ ജില്ലകളിലും കാലാവസ്ഥ വിഭാഗം മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും മഴ മൂലം വ്യാപക നാശ നഷ്ടങ്ങളുണ്ടായി. ഇന്ന് ദേശീയപാതയില്‍ കൊയിലാണ്ടി പൊയില്‍കാവില്‍ കൂറ്റന്‍ മരം കടപുഴകി വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടിയിൽ വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങി
ശനിയാഴ്‌ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്‌തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.