തുണി ഉണക്കുന്നതിനിടെ കോണിപ്പടിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന നരിക്കുനി സ്വദേശിനി മരിച്ചു


Advertisement

നരിക്കുനി: അലക്കിയ തുണികള്‍ ഉണക്കുന്നതിനിടെ കോണിപ്പടിയില്‍നിന്ന് കാല്‍വഴുതിവീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പാറന്നൂര്‍ അടുക്കത്തുമ്മല്‍ ജംസീനയാണ് മരിച്ചത്. 32 വയസാണ്.

Advertisement

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണം സംഭവിച്ചത്. അഷ്റഫാണ് ഭർത്താവ്. മുഹമ്മദ് സിനാന്‍, മുഹമ്മദ് അമന്‍ ഹാദി എന്നിവർ മക്കള്‍. പിതാവ്: വള്ളിയേടത്ത് കുഴിയില്‍ ആലി.

Advertisement
Advertisement
Advertisement

Summary: she was seriously injured after falling down the stairs, A native of Narikuni died while undergoing treatment