റെന്റ് എ കാറിന്റെ മറവിൽ സ്കൂൾ വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം; കൊടുവള്ളി സ്വദേശിയെ കയ്യോടെ പൊക്കി ബാലുശ്ശേരി പോലീസ്


ബാലുശ്ശേരി: ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പൂനൂരില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊടുവള്ളി എളേറ്റില്‍ സ്വദേശി കരിമ്പാ പൊയില്‍ ഫായിസ് (45) അറസ്റ്റിലായത്. ജൂനിയര്‍ എസ്.ഐ അഫ്‌സലും സംഘവുമാണ് ഇയാളെ പിടികൂടിയത്.

പ്രതിയുടെ പക്കല്‍ നിന്നും 4.65 ഗ്രാം എംഡിഎംഎയും വിതരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. റെന്റ് എ കാര്‍ ജോലിയുടെ മറവില്‍ വര്‍ഷങ്ങളായി പൂനുരിലും പരിസരങ്ങളിലും ഫായിസ് മയക്കു മരുന്ന് വിതരണം ചെയ്തു വരികയായിരുന്നെന്ന പോലീസ് പറഞ്ഞു. ഇയാളെ ബാലുശേരി പോലീസ് നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നു.

കൗമാരക്കാരായ ചെറുപ്പക്കാര്‍ക്കും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്.മാര്‍ക്കറ്റില്‍ ലക്ഷങ്ങളുടെ വിലയുള്ള എഡിഎംഎയാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്.

ബാലുശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അടുത്ത കാലത്തായി ഇത്തരം നിരവധി കേസ്സുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാരകമായ ഇത്തരം മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് സമൂഹത്തിന് വലിയ ഭീഷണിയാണെന്നും പോലീസ് പറഞ്ഞു.

ജൂനിയര്‍ എസ്.ഐയെ കൂടാതെ സി.പി.ഒ ബിജു സി.എം , നിഖില്‍, ഡ്രൈവര്‍ ബൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി

summery: narcotic drugs distribution among school students