മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍; സംസ്ഥാനതല നീന്തല്‍ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി നാരായണന്‍ നായര്‍
കൊയിലാണ്ടി: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടിയില്‍ നടന്ന സംസ്ഥാനതല നീന്തല്‍ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി നാരായണന്‍ നായര്‍. 70 വയസ്സിന് മുകളിലോട്ടുള്ള പുരുഷ വിഭാഗത്തിലാണ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിരിക്കുന്നത്.
ഇന്നലെ തിരുവമ്പാടിയില്‍ നടന്ന മത്സരത്തില്‍ 40 വയസ്സിന് മുകളിലുള്ളവരുടെ നീന്തല്‍ മത്സരം വേറിട്ട കാഴ്ചയായി മാറി. വനിത വിഭാഗത്തില്‍ 61 വയസ്സുള്ള ചാത്തമംഗലം വെള്ളന്നൂര്‍ സ്വദേശിനി സ്‌നേഹ പ്രഭയും മൂന്ന് വയസ്സു മുതലുള്ളവരുടെ മത്സരത്തില്‍ രഹന് ഫാത്തിമയും വിജയം നേടി. ആഗസ്തില്‍ നടക്കുന്നഇന്റര്‍നാഷണല്‍ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുവാനൊരുങ്ങുകയാണ് പെരുവട്ടൂര്‍ ശ്രീരഞ്ജിനിയില്‍ നാരായണന്‍ നായര്‍.