നന്തി വീരവഞ്ചേരി സ്വദേശി കീളത്ത് താഴെക്കുനി റഫീഖ് സലാലയില്‍ അന്തരിച്ചു


നന്തി: വീരവഞ്ചേരി സ്വദേശി കീളത്ത് താഴെക്കുനി റഫീഖ് സലാലയില്‍ അന്തരിച്ചു. അൻപത്തിയഞ്ച് വയസ്സായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ പതിനെട്ട് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗതതില്‍ ചികിത്സയിലായിരുന്നു.

28 വര്‍ഷമായി സലാല മില്‍സ് കമ്ബനിയില്‍ ജോലി ചെയ്ത് വരികയാണ് റഫിഖ്.

നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഭാര്യ: അസ്മ. മക്കള്‍, റാനിഷ്, ഫര്‍ഹാന.