വിവിധ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ കലാകാരന്മാര്‍ക്ക് ആദരം; നന്മയുടെ മേഖലാ കണ്‍വന്‍ഷനും ഏകദിന ശില്പശാലയും കൊയിലാണ്ടിയില്‍


Advertisement

കൊയിലാണ്ടി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ കൊയിലാണ്ടി മേഖല കണ്‍വെന്‍ഷനും ഏകദിന ശില്പശാലയും നടന്നു. കൊയിലാണ്ടി ഇന്റന്‍സ് കോളജില്‍ വെച്ചുനടന്ന കണ്‍വെന്‍ഷന്‍ നഗരസഭ ചെയര്‍പെഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ മുഖ്യാതിഥിയായി.

Advertisement

ചടങ്ങില്‍ വിവിധ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ കലാകാരന്മാരായ യു.കെ രാഘവന്‍, ഷിബു മുത്താട്ട്, അലി അരങ്ങാടത്ത് എന്നിവരെ ആദരിച്ചു. കേരള സര്‍ക്കാര്‍ ഗുരുപൂജ അവാര്‍ഡ് ജേതാവ് ശിവദാസ് ചേമഞ്ചേരി ഉപഹാര സമര്‍പ്പണം നടത്തി. ഷിയ ഏയ്ഞ്ചല്‍, ചിത്രാലയം ബാബു, അനില്‍ ചെട്ടിമഠം, കെ.ടി. ശ്രീധരന്‍, അരുണ്‍ മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി ശശി കോട്ടില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേഖല വര്‍ക്കിംഗ് പ്രസിഡണ്ട് രാഗം മുഹമ്മദലി അദ്ധ്യക്ഷനായ ചടങ്ങില്‍ പ്രേംരാജ് പാലക്കാട് സ്വാഗതവും പ്രസാദ് പൂക്കാട് നന്ദിയും പറഞ്ഞു.

Advertisement

തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ജില്ലാ സെക്രട്ടറി രാജീവന്‍ മഠത്തില്‍, സി. എസ് അജിത് കുമാര്‍ ക്ലാസ്സുകള്‍ നയിച്ചു.

Advertisement

Summary: nanma sector convention and one-day workshop at Koyilandy