ഒപ്പന, തിരുവാതിരക്കളി, സംഗീത ശില്പം, എട്ടാം വാർഷികം ആഘോഷമാക്കൊനൊരുങ്ങി ചെങ്ങോട്ടുകാവിലെ നന്മ റസിഡൻസ് അസോസിയേഷൻ
ചെങ്ങോട്ടുകാവ്: നാടിന്റെ ഉത്സവമായി നന്മ റസിഡൻസ് അസോസിയേഷന്റെ വാർഷികാഘോഷം. ചെങ്ങോട്ടുകാവ് ഞാണംപൊയിലിലെ കൂട്ടായ്മയായ നന്മ റസിഡൻസ് അസോസിയേഷന്റെ എട്ടാം വാർഷികാഘോഷ പരിപാടികൾ ഇന്ന് നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ നിർവഹിക്കും.
ഇ.കെ ബാലൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നാടക രംഗത്തെ യുവ പ്രതിഭ ശിവദാസ് പൊയിൽക്കാവ് മുഖ്യാതിഥിയാവും. തുടർന്ന് നാട്ടിലെ കലാകാരന്മാരുടെയും കലാകാരികളുടെയും ഒപ്പന, തിരുവാതിരക്കളി, സംഗീത ശില്പം തുടങ്ങി നിരവധി കലാപരിപാടികളും ഉണ്ടാകും. രാത്രി 10മണിക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി സ്റ്റേജുകൾ പിന്നിട്ട ശിവദാസ് പൊയിൽക്കാവ് രചനയും സംവിധാനവും നിർവ്വഹിച്ച ചക്കരപ്പന്തൽ നാടകവും അരങ്ങേറും.
പരിപാടിയോടനുബന്ധിച്ച് ഏപ്രിൽ 2ന് നടത്തിയ ചിത്രരചനാ മത്സരത്തിലും ക്വിസ് മത്സരത്തിലും നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടി ചിത്രകലാ അധ്യാപകനും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി വേണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുന്നത്ത് ഉണ്ണികൃഷ്ണൻ മാസ്റ്റർ ക്വിസ് പ്രോഗ്രാം നയിച്ചു.