‘നന്തിയിൽ റെയില്‍വേ അടിപ്പാത നിർമ്മിക്കുക’; സമര പ്രഖ്യാപന ബഹുജന കൺവെൻഷൻ സംഘടിപ്പിച്ച്‌ നന്തി റെയില്‍വേ അടിപ്പാത ജനകീയ കമ്മിറ്റി


Advertisement

നന്തി: റെയില്‍വേ പാളം മുറിച്ച് കടക്കുന്ന സ്റ്റെപ്പ് പൊളിച്ച് വേലി കെട്ടി യാത്രാ സൗകര്യം തടയുന്ന നടപടി അവസാനിപ്പിക്കുക, നന്തിയിൽ റെയില്‍വേ അടിപ്പാത നിർമ്മിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി കൊണ്ട് നന്തി റെയില്‍വേ അടിപ്പാത ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണില്‍ സമര പ്രഖ്യാപന ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു.

Advertisement

കൺവെൻഷൻ മുൻ എംഎൽ എ.കെ ദാസൻ ഉദ്ഘാടനം ചെയ്തു. നന്തി പുളിമുക്കിൽ നിന്നും ആരംഭിച്ച വമ്പിച്ച ബഹുജന റാലി നന്തി ടൗണില്‍ എത്തിച്ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

Advertisement

പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ മോഹനൻ സമര പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധി, വന്മുഖം ഗവ: ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ് നൗഫൽ നന്തി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് സ്വാഗതവും, റഷീദ് കൊളറാട്ടിൽ നന്ദിയും പറഞ്ഞു.

Advertisement