യുജിസി നെറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക്; ഫഹിമക്ക് കോടിക്കലിന്റെ സ്നേഹാദരം 


Advertisement

നന്തി ബസാർ: യുജിസി നെറ്റ് പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആവാനുള്ള യോഗ്യത നേടി പ്രദേശത്തിന്റെ അഭിമാനമായി മാറിയ പുതിയോട്ടിൽ ഫഹീമയെ ആദരിച്ചു. കോടിക്കൽ മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റി എന്നിവ സംയക്തമായാണ് ആദരിച്ചത്. യൂത്ത് ലീഗ് ജില്ലാ സിക്രട്ടറി എം.പി ഷാജഹാൻ ഉപഹാരം നൽകി.

Advertisement

ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളായ കെ അബൂബക്കർ ഹാജി, പി.കെ ഹുസൈൻ ഹാജി, വി.കെ.ഇസ്മായിൽ, പി.കെ.മുഹമ്മദലി, ബ്ലോക്ക് മെംബർ സുഹറ ഖാദർ, മുൻ പഞ്ചായത്ത് മെംബർ പി.റഷീദ, യൂ.വി.നൗഫൽ, പി.വി.നൗഷാദ്, റഷീദ് കൊളരാട്ടിൽ, പി.വി.കുഞ്ഞബ്ദുള്ള, അലി ഹരിത, എം എസ് എഫ് ഭാരവാഹികളായ റെനിൻ അഷ്റഫ്, എം.വി.മിഥ് ലാജ്, പി.കെ.ഹിജാസ്, പി.വി.അപ്സാർ, അബ്ദുൾ ഖാദർ സംബന്ധിച്ചു.

Advertisement
Advertisement

Summary: Nandi native qualified for net exam