”നമുക്ക് കൈ കോര്‍ക്കാം ജിജിന്‍ ബാബുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍”; ബൈക്കപകടത്തില്‍ പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്ന നന്തി സ്വദേശിയായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു


നന്തി ബസാര്‍: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന നന്തി ബസാര്‍ സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. 2024 മെയ് 19നാണ് ജിജിന്‍ ബാബുവിന് ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്തുവെച്ച് അപകടം സംഭവിക്കുന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്ക് സംഭവിച്ചതിനാല്‍ സര്‍ജറി കഴിഞ്ഞ കിടപ്പിലായിരുന്നു. ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കെ തലച്ചോറില്‍ രക്തസ്രാവവും നീര്‍ക്കെട്ടും വന്നതിനാല്‍ വീണ്ടും സര്‍ജറിക്ക് വിധേയനായി. കൈക്കും തലയ്ക്കും വയറിനുമായി മൂന്ന് സര്‍ജറി കൂടി ചെയ്യാനുണ്ട്. മരുന്നുകള്‍ക്കുള്‍പ്പെടെ ഓരോ ദിവസവും ഭീമമായ തുകയാണ് ചികിത്സയ്ക്ക് വേണ്ടിവരുന്നത്.

ജൂണ്‍ രണ്ടിന് ജിതിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച അപകടം കാരണം ഇത് മാറ്റിവെച്ചിരിക്കുകയാണ്. ഈചെറുപ്പക്കാരനെ പൂര്‍ണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ ഉദാരമതികളുടെ സഹായം വേണം.