ദേശീയപാത നിര്‍മ്മാണം; നന്തിയില്‍ മണ്ണ് മല നിര്‍മ്മിക്കരുത്, എം.എല്‍.എയ്ക്കും.എം.പിയ്ക്കും നിവേദനം നല്‍കി നന്തിയിലെ ജനകീയ സമിതി
നന്തിബസാര്‍: നന്തി ടൗണിലൂടെ കടന്നു പോകുന്ന നാഷണല്‍ ഹൈവേ റോഡ് മണ്ണ് മല കൊണ്ട് ഉയര്‍ത്തുന്നതിന് പകരം കോണ്‍ക്രീറ്റ് പില്ലറകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് എംഎല്‍എ കാനത്തില്‍ ജമീലയ്ക്കും വടകര എംപി ഷാഫി പറമ്പിലും കൈമാറി നന്തി ജനകീയ സമിതി.
പരിസ്ഥിതിക് ആഘാതവും ജനങ്ങളുടെ ജീവന് ഭീഷണിയുമാകുന്ന മണ്ണ് കൊണ്ടുള്ള മല ഒഴിവാക്കി കിട്ടാന്‍ എം. പിയും എം എല്‍.എയും പൂര്‍ണ്ണ പിന്തുണയും സഹായവും നല്‍കും എന്നാണ് കരുതുന്നതെന്ന് ചെയര്‍മാന്‍ കുഞ്ഞമ്മത് കുരളി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍, ബ്ലോക്ക് മെമ്പര്‍ സുഹറ ഖാദര്‍, എന്‍.എച്ച് 66 ജനകീയ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞമ്മത് കുരളി, ജനറല്‍ കണ്‍വീനര്‍ സിഹാസ് ബാബു, ട്രഷറര്‍ നുറുനിസ, ടി.കെ നാസര്‍, പ്രസാദ്, രമേശന്‍ എന്നിവര്‍ പങ്കെടുത്തു.
Description: nandhi janakeeya samithi submitted a petition to MLA and MP