‘നമിതം’ സാഹിത്യ പുരസ്‌ക്കാരം ചന്ദ്രശേഖരന്‍ തിക്കോടിക്ക്
കൊയിലാണ്ടി: നമിതം സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് ചന്ദ്രശേഖരന്‍ തിക്കോടിക്ക്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ മുന്‍ കാല നേതാക്കളായ സി.ജി.എന്‍. ചേമഞ്ചേരി, എ.പി.എസ് കിടാവ് എന്നിവരുടെ സ്മരണക്കായി ഏര്‍പ്പെടുത്തുന്ന പുരസ്‌കാരമാണിത്.
നാടകകൃത്ത്, സംവിധായകന്‍, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ദൂരദര്‍ശന്‍ അവതാരകന്‍, വിദ്യാഭ്യാസ, സാംസ്‌ക്കാരിക പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ചന്ദ്രശേഖരന്‍ തിക്കോടി. അദ്ദേഹത്തിന്റെ എഴുത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരസമര്‍പ്പണം നടക്കുന്നത്.
നവംബറില്‍ പൂക്കാട് എഫ്.എഫ്. ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ വെച്ച് അവാര്‍ഡ് സമര്‍പ്പണം നടക്കും. കെ.എസ്.എസ്.പിയു പന്തലായനി സാംസ്‌ക്കാരിക സമിതി യോഗത്തില്‍ പ്രസിഡണ്ട് എന്‍.കെ. കെ മാരാര്‍, സെക്രട്ടറി ടി.സുരേന്ദ്രന്‍ മാസ്റ്റര്‍, സാംസ്‌കാരികസമിതി കണ്‍വീനര്‍ ചേനോത്ത് ഭാസ്‌ക്കരന്‍ മാസ്റ്റര്‍, എ.ഹരിദാസന്‍, വി എം ലീല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.