നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ നമ്പ്രത്ത്കര യു.പി സ്‌കൂള്‍; വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാഹിത്യ സദസ്സും ക്വിസ് മത്സരവും
കൊയിലാണ്ടി: നൂറാം വാര്‍ഷികോത്സവത്തോടനുബന്ധിച്ച് സാഹിത്യ സദസ്സും ക്വിസ് മത്സരവും സംഘടിപ്പിച്ച് നമ്പ്രത്ത്കര യു.പി സ്‌കൂള്‍. പൂര്‍വ ജീവനക്കാരുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.പ്രശസ്ത ചിത്രകാരനായ മദനന്‍ സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സാഹിത്യകാരനായ ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കെ ജി രഘുനാഥ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സംസാരിച്ചു. മേലടി ഉപ ജില്ലയിലെ യുപി വിഭാഗം കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരത്തില്‍ ചറുവണ്ണൂര്‍ ജിഎച്ച്എസ്എസ് ലെ പാര്‍ഥിവ് ഒന്നാം സ്ഥാനവും, കീഴൂര്‍ യു. പി സ്‌കൂളിലെ വേദവ് കൃഷ്ണ രണ്ടാം സ്ഥാനവും, കണ്ണോത്ത് യു.പി സ്‌കൂളിലെ മുഹമ്മദ് റസാന്‍ മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ നിര്‍മ്മല ടീച്ചര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ പ്രധാനാധ്യാപകനും സാഹിത്യകാരനുമായ എം. ശ്രീഹര്‍ഷന്‍, പ്രധാനാധ്യാപിക സുഗന്ധി ടി.പി, കെ.പി ഭാസ്‌കരന്‍, രഞ്ജിത്
നിഹാര എന്നിവര്‍ സംസാരിച്ചു.