അറബനമുട്ട്, കോൽക്കളി ഇശൽ, മുട്ടിപ്പാട്ട്; കൊയിലാണ്ടിക്കാരെ ആവേശത്തിലാക്കി നാഗരികം ഫെസ്റ്റിലെ കലാസാംസ്‌കാരിക പരിപാടികൾ


കൊയിലാണ്ടി: നഗരസഭയുടെ ഓണം ഫെസ്റ്റ് “23 ” നാഗരികത്തിന് ആവേശം പകർന്ന് കലാസാംസ്‌കാരിക പരിപാടികൾ. മൂന്നാം ദിനത്തിൽ പ്രഭാണത്തോടൊപ്പം അറബനമുട്ട്, കോൽക്കളി ഇശൽ, മുട്ടിപ്പാട്ട് എന്നിവ അരങ്ങേറി. സാംസ്കാരിക സായഹ്നത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ, കൗൺസിലർമാരായ പി ജമാൽ, ഷീന എന്നിവർ സംസാരിച്ചു. കൗൺസിലർ എ അസീസ് സ്വാഗതവും ഗിരിജ നന്ദിയും പറഞ്ഞു. സാംസ്കാരിക സായാഹ്നത്തിന് ശേഷം മാപ്പിള കലകളുടെ ദൃശ്യാവിക്കാരം അസർ മുല്ല അരങ്ങേറി കോയാ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന അറബനമുട്ട്, ഖാലിദ് ഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന കോൽക്കളി ഇശൽ കൊയിലാണ്ടിയുടെ മുട്ടിപ്പാട്ട് എന്നിവ അരങ്ങേറി.

ഓഗസ്റ്റ് 19 മുതൽ 27 വരെ ടൗണ്‍ഹാളില്‍ നഗരസഭയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടക്കുന്നത്. കുടുംബശ്രീ സംരംഭക ഉത്പന്നങ്ങളുടെ വിപണനമേള ആഘോഷ പരിപാടികളുടെ മുഖ്യ ഇനമാണ്. വിവിധ ദിവസങ്ങളായി കലാസാംസ്‌കാരിക പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നുണ്ട്. വൈകുന്നേരം 5 മണി മുതലാണ് കലാസാംസ്‌കാരിക സദസുകള്‍ നടക്കുക.

Summary: nagarikam onam fest at Koyilandy