കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.യു.സൈനുദ്ദീന്റെ സഹോദരി നഫീസ അന്തരിച്ചു


കൊയിലാണ്ടി: നടേരി കടവിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ടി.യു.മൊയ്തീൻ കുട്ടി ഹാജിയുടെ മകൾ നഫീസ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.യു.സൈനുദ്ദീൻ സഹോദരനാണ്.

ഭർത്താവ്: പരേതനായ കുഞ്ഞാലി.

മക്കൾ: ജാഫർ (കുവൈത്ത്), ഷഫീഖ്, സിറാജ്, റസീന.

മരുമക്കൾ: അബൂബക്കർ (പയ്യോളി), റാഹില (അരിക്കുളം), ഷമീന (തിക്കോടി).

സഹോദരങ്ങൾ: ടി.യു.സൈനുദ്ദീൻ (പ്രസിഡന്റ് കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ്), മുസ്തഫ, അബ്ദുൾ അസീസ്, ഹാരിസ്, റിയാദ്, കുഞ്ഞാമിന (വയനാട്), നുസൈബ (നിടുംപൊയിൽ), റംല (പരപ്പനങ്ങാടി), പരേതയായ ജമീല.