തിക്കോടിയിലെ കച്ചവടക്കാരനും ലീഗ് നേതാവുമായ നടുവിലയില്‍ മുഹമ്മദ് ഹാജി അന്തരിച്ചു


 

നന്തി ബസാര്‍: തിക്കോടിയിലെ കച്ചവടക്കാരനും ലീഗ് നേതാവുമായ നടുവിലയില്‍ മുഹമ്മദ് ഹാജി അന്തരിച്ചു. 75 വയസ്സായിരുന്നു. ടൗണ്‍ കമ്മിറ്റി ലീഗു പ്രസിഡണ്ട്, യു.ഡി.എഫ് ചെയര്‍മാന്‍, ജില്ലാ ലീഗ് കൗണ്‍സിലര്‍ ,മഹല്ല് കമ്മിററി മെമ്പര്‍, റിലീഫ് കമ്മിറ്റി ഭാരവാഹി, പാലൂര്‍ നൂറുല്‍ ഇസ്ലാം മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട്, ടൗണ്‍ മസ്ജിദ് കമ്മിററി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മറിയമാണ് ഭാര്യ. റസിയ, റഫീഖ് (വെസ്റ്റേണ്‍ ഫ്‌ലവര്‍ മില്‍), റജുല, റിയാസ് (കുവൈറ്റ്), സഫീറ (പയ്യോളി) എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: അസ്സയിനാര്‍ ചങ്ങരോത്ത്, നൗഷാദ്, ഇസ്മയില്‍ (പയ്യോളി), ഷാഹിന (നന്തി) ,റുക്കിയ്യ ( പുറക്കാട്).
സഹോദരങ്ങള്‍: പരേതരായ അബ്ദുള്ള ,പാത്തുമോട്ടി.