കര്‍ക്കിടക മാസത്തോടനുബന്ധിച്ച് രാമയണ പ്രശ്‌നോത്തരി മത്സരവുമായി നടുവത്തൂര്‍ അരീക്കര പരദേവതാ ക്ഷേത്രം


നടുവത്തൂര്‍: അരീക്കര പരദേവതാ ക്ഷേത്രത്തില്‍ കര്‍ക്കിടമാസത്തോടനുബന്ധിച്ച് നടന്ന രാമായണ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടത്തിയ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള അനുമോദനവും ഉപഹാര സമര്‍പ്പണവും ക്ഷേത്രത്തില്‍ വച്ചു നടന്നു. 30 ദിവസങ്ങളിലായി ചോദിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് മത്സരം.

മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി നടക്കാവില്‍ ദേവകി അമ്മയുടെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ ഉപഹാരത്തിന് അനിരുദ്ധ് സുരേഷ് അനന്തപുരിയും രണ്ടാം സമ്മാനമായ ദേവതാരം കമലാക്ഷിയമ്മയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഉപഹാരത്തിന് അക്ഷയ്കുമാര്‍ പഞ്ചമിയും മൂന്നാം സ്ഥാനത്തിനുള്ള ക്ലബ് അരീക്കര ഏര്‍പ്പെടുത്തിയ ഉപഹാരത്തിന് വിഷ്ണുപ്രസാദ് കുന്നത്ത് മീത്തലും അര്‍ഹരായി. മത്സരത്തില്‍ പങ്കെടുത്ത് പോയന്റ് പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രദേശത്തെ യുവചിത്രകാരി കുമാരി പാര്‍വ്വണ കുന്നുമ്മലിനെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.
ചടങ്ങില്‍ ക്ഷേത്ര ഊരാളന്‍ സുധാകരന്‍ കിടാവ്, ഭാസ്‌ക്കരന്‍ മാസ്റ്റര്‍, ഗോപി ചോയിമഠം, വിശ്വനാഥന്‍ കൊള്ളപ്പേരി, ഹരിനാരായണന്‍ നടമ്മല്‍, ബാലകൃഷ്ണന്‍ തൃപുര, ദേവതാരം രാധാകൃഷ്ണന്‍ ,ചിത്തിര രാമചന്ദ്രന്‍, വാസു മേലമ്പത്ത്, പീതാംബരന്‍ ചേരിമീത്തല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്വിസ് മാസ്റ്റര്‍ സുധീഷ് കണ്ണച്ചാട്ടില്‍ നന്ദി പറഞ്ഞു.