നടുവണ്ണൂര്‍ വഴി കൂട്ടാലിടയ്ക്ക് ഇനി യാത്ര സുഖമാകും; നവീകരിച്ച റോഡ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി
നടുവണ്ണൂര്‍: ബാലുശ്ശേരി മണ്ഡലത്തിലെ നവീകരിച്ച നടുവണ്ണൂര്‍- കൂട്ടാലിട റോഡ് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ആറ് കോടി രൂപ ചെലവഴിച്ചാണ് റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിച്ചത്.
കൂട്ടാലിടയില്‍ നടന്ന പ്രാദേശിക ചടങ്ങില്‍ അഡ്വ. കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ്, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്‍ ടി.പി, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഷിബിന്‍ ലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നഫീസ വയനപ്പറ്റ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഒ. സുനിത, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.